ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ സഹകരണം വര്‍ദ്ധിപ്പിക്കുക, ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണില്‍ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കാനും തീരുമാനിച്ചതായി വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു.
















