തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്ക് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സമരാനുകൂലികള്‍ വേണാട് എക്സ്പ്രസ് തടഞ്ഞു. തുടര്‍ന്ന് സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇതോടെ ഒന്നര മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ അഞ്ച് മണിയോടെ സ്റ്റേഷനിലെത്തിയാണ് സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞത്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, പരശുറാം, രപ്തിസാഗര്‍ തുടങ്ങിയ ട്രെയിനുകളും വൈകുകയാണ്.
















