Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വം വാഴ്‌ത്തും വേദവ്യാസന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2019, 02:32 am IST
inSamskriti

എല്ലാ ഭാരതീയ ഭാഷകളിലുമുള്ള പ്രഗത്ഭമതികളായ വിദ്വാന്മാരും കവികളും മാത്രമല്ല, ഹസ്ലര്‍, മക്‌ഡൊണാള്‍ഡ്, വിന്‍ടര്‍ നിറ്റ്‌സ് തുടങ്ങിയ പാശ്ചാത്യപണ്ഡിതന്മാരും മഹാഭാരതത്തിന്റെ നാനാ മാഹാത്മ്യങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഭരതന്മാരുടെ ചരിത്രവും ഭാരതീയരുടെ ഇതിഹാസവും അനുപമകാവ്യവുമായ മഹാഭാരതത്തിന്റെ കര്‍ത്താവായ വ്യാസനെപ്പറ്റി അഭിജ്ഞന്മാര്‍ പറഞ്ഞിട്ടുള്ളത് അദ്ദേഹം ഭഗവദവതാരം തന്നെയാണെന്നാണ്.

”കോഹ്യന്യഃ പുണ്ഡരീകാക്ഷാദ് മഹാഭാരതകൃത്ഭവേത്” പുണ്ഡരീകാക്ഷനായ ഭഗവാനല്ലാതെ മഹാഭാരതം രചിക്കാന്‍ മറ്റാര്‍ക്ക് സാധിക്കും എന്നാണ് പ്രാചീനമായ ഈ ലോകോക്തിയില്‍ ചോദിക്കുന്നത്.  ”ദ്വിബാഹുരപരോഹരിഃ, വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായവിഷ്ണവേ” ഇങ്ങനെ ഏതെല്ലാം വിധത്തിലാണ് ഈ മഹാത്മാവ് പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളത്? ഇത്തരം അതിശയോക്തികളുടെ പരിവേഷമൊന്നും കൂടാതെ പച്ചമനുഷ്യനെന്ന നിലയില്‍ ആരായിരുന്നു വ്യാസന്‍  എന്ന് നോക്കിക്കാണുന്നതും വിജ്ഞാനപ്രദമാണ്.

പാരാശര്യനായിരുന്നു എന്നുമാത്രം പറഞ്ഞാല്‍ മതിയോ? പോരാ, അല്‍പംകൂടി വിസ്തരിച്ചു പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. യമുനാനദിയിലെ സാധാരണ കടത്തുവഞ്ചിക്കാരിയും കാളി(കറുമ്പി)യെന്നും മത്സ്യഗന്ധിയെന്നും വിളിക്കപ്പെട്ടിരുന്നവളുമായ ഒരു മുക്കുവപ്പെണ്ണില്‍ സ്മൃതികാരനും വിഷ്ണുപുരാണകര്‍ത്താവുമായ പരാശരമഹര്‍ഷിക്ക് പിറന്നവന്‍. വ്യാസന്‍ കാനീനയാണ് ജനിച്ചത്. തന്നെയല്ല  അദ്ദേഹം അനികേതനനും ആയിരുന്നു. ജന്മഗൃഹം ഇല്ലാതിരുന്നതുമൂലം ദ്വീപില്‍ പിറന്നവന്‍ (ദ്വൈപായനന്‍) എന്നും അദ്ദേഹത്തെ വിളിച്ചുവന്നു. നിറം കറുത്തായിരുന്നതുകൊണ്ട് ചിലര്‍ കൃഷ്ണന്‍(കുറുമ്പന്‍) എന്നുകൂടി ചേര്‍ത്ത് കൃഷ്ണദ്വൈപായനന്‍ എന്നും വിളിച്ചു. ജാതിയുടേയും വര്‍ണത്തിന്റെയും നിരര്‍ഥകത ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നില്ലേ.

കാഴ്ചയിലും വ്യാസന്‍ വളരെ അനാകര്‍ഷകനായിരുന്നു. വിരൂപനും ജടിലനും ദുര്‍വര്‍ണനും കൃശഗാത്രനും സുഗന്ധേതരഗന്ധ(ദുര്‍ഗന്ധ)മുള്ളവനും  സര്‍വഥാ ദുഷ്ടപ്രധര്‍ഷണനും (ആക്രമണത്തിനു വഴങ്ങാത്തവനും) ആയിരുന്നു.

”വിരുപോ ഹി ജടീ വാപി ദുര്‍വര്‍ണഃ പുരുഷഃ കൃശഃ

സുഗമന്ധേതരഗന്ധശ്ച സര്‍വഥാ ദുഷ്ടപ്രധര്‍ഷണഃ”

ഞാനെന്ന ഭാവത്തെ അടക്കി ഇല്ലായ്‌മ ചെയ്ത ഒരു വ്യക്തിക്കു മാത്രമേ തന്നെപ്പറ്റി ഇങ്ങനൊരു അഭിപ്രായം പുറപ്പെടുവിക്കാന്‍ കഴിയൂ. (ഇത് പ്രത്യക്ഷസത്യം തന്നെ ആയിരുന്നല്ലോ. അതാണല്ലോ മാതാവായ സത്യവതിയുടെ നിര്‍ബന്ധത്തിനുവഴങ്ങി പുത്രോല്‍പാ

ദനാര്‍ഥം അദ്ദേഹവുമായി സംഗമിച്ചപ്പോള്‍ അംബിക കണ്ണുകള്‍ അടച്ചത്.)

”തസ്യ കൃഷ്ണസ്യ കപിലാം ജടാം ദീപ്‌തേ ച ലോചനേ

ബഭ്രൂണിചെവ ശ്രമശ്രുണി ദൃഷ്ട്വാ ദേവീ ന്യമീലയത്”

അംബാലികയാണെങ്കില്‍ അദ്ദേഹത്തെ കണ്ടമാത്രയില്‍ വിവര്‍ണയായി ”പാണ്ഡുസങ്കാശയായ്” അതുകൊണ്ടാണല്ലോ പാണ്ടുപിടിച്ച മകന്‍ ജനിച്ചത്.

ചുരുക്കത്തില്‍ മുക്കുവജാതിയില്‍ കാനീനായി പിറക്കുകയും അനികേതനനും നിരാശ്രയവും അനാകര്‍ഷകനും ഒന്നിമില്ലായ്‌മയില്‍നിന്ന് സ്വജീവിതം കെട്ടിപ്പടുത്തവനുമായിരുന്നിട്ടും സ്വന്തം സാധനകൊണ്ടും മഹാത്മാക്കളുമായുള്ള സംസര്‍ഗംകൊണ്ടും തപസ്സുകൊണ്ടും വിശ്വം മുഴുവന്‍ വളര്‍ന്ന ഒരു ഹൃദയത്തിന്റെ ഉടമയായി. സര്‍വാരാധ്യനായ മഹര്‍ഷീശ്വരനായി.

തന്റെ വിശ്വബന്ധുത്വഭാവനകൊണ്ടും അനുദ്ധതമായ വ്യക്തിത്വംകൊണ്ടും ക്രാന്തദര്‍ശിത്വംകൊണ്ടും മഹാഭാരതമെന്ന അനുപമ വിശ്വമഹാകാവ്യത്തിന്റെ കര്‍ത്താവായി. അതിലൂടെ ഈ നാടിന്റെ ധര്‍മഭാവനയ്‌ക്കു പോഷണവും കരുത്തും നല്‍കി. സഹസ്രാബ്ദങ്ങള്‍ പലതുകഴിഞ്ഞിട്ടും ഇന്നും ജനഹൃദയങ്ങളില്‍ അദ്ഭുതഭക്തികളോടെ വേദവ്യാസനും അദ്ദേഹത്തിന്റെ മാഹാത്മ്യങ്ങളും സ്മരിക്കപ്പെട്ടുവരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.