ചെറുവത്തൂര്‍ (കാസര്‍കോട്): കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പി.വി. പുഷ്പജയുടെ ചെറുവത്തൂര്‍ കൊടക്കാട്ടെ വീടിന് നേരെ സിപിഎം ബോംബേറ്.
രണ്ട് ബോംബുകളാണ് എറിഞ്ഞത്. ജനലും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു. വീടിന്റെ സണ്‍ഷെയ്ഡില്‍ പതിച്ചിരിക്കുന്ന ഓടുകള്‍ തകര്‍ന്നു. ടീച്ചര്‍ രണ്ട് ദിവസമായി വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്.
വനിതാ മതിലിനെതിരെ ജനം ടിവിക്ക് അഭിമുഖം നല്‍കിയതിന് മാപ്പ് പറയണമെന്ന് നേരത്തേ സിപിഎം പ്രാദേശിക നേതൃത്വം ടീച്ചറോട് ആവശ്യപ്പെട്ടിരുന്നു. ടീച്ചര്‍ ഇത് നിഷേധിച്ചതാണ് അക്രമത്തിന് കാരണമായതെന്ന് സംശയിക്കുന്നു. കൂടാതെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ചെറുവത്തൂരില്‍ നടന്ന അയ്യപ്പ ജ്യോതി ഉദ്ഘാടനം ചെയ്തതും ഡോ. പി.വി. പുഷ്പജയായിരുന്നു.
ടീച്ചര്‍ സര്‍വ്വീസില്‍ നിന്ന് പിരിയുന്ന സമയത്ത് കോളേജില്‍ എസ്എഫ്‌ഐക്കാരുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിക്കുകയും ആദരാഞ്ജലി പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
















