Categories: Kerala

വിനോദ സഞ്ചാരമേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: അടുത്താഴ്ചത്തെ ദേശീയ പണിമുടക്കില്‍ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയതായി സി ഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുര്‍ന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി അറിയിച്ചു. തുറന്ന കടകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടും. 48 മണിക്കൂറാണ് പണിമുടക്ക് നടത്തുന്നത്.

Recent Posts