Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എറിഞ്ഞു കൊല്ലുകയായിരുന്നു അവനേയും…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2019, 06:12 am IST
in Kerala

കോഴിക്കോട്: ഓരോ ഉത്സവകാലം വരുമ്പോഴും കണാരപ്പണിക്കരുടെ കണ്ണിലും മനസ്സിലും മകന്റെ രൂപം തെളിയും. കാതില്‍ ചെണ്ടമേളത്തിന്റെ താളം. തിറയാട്ടത്തിനൊപ്പിച്ച് ചെണ്ടയില്‍ മേളം തീര്‍ക്കുന്ന മകന്‍ അനൂപിന്റെ മുഖം.  പ്രായാധിക്യത്തിന്റെ അവശതകളും സാമ്പത്തിക പരാധീനതകളും  ബുദ്ധിമുട്ടിക്കുമ്പോള്‍ കൈത്താങ്ങായി അവനുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു കണാരപ്പണിക്കര്‍ക്കും ഭാര്യ സുശീലയ്‌ക്കും. അവരുടെ സ്വപ്‌നങ്ങളെ വെള്ളപുതപ്പിച്ചു കിടത്തുകയായിരുന്നു കമ്യൂണിസ്റ്റ് കാപാലികര്‍.  

”എന്റെ മകനെ അവര്‍ കല്ലെറിഞ്ഞുകൊല്ലുകയായിരുന്നു. ബോംബേറുമുണ്ടായി. പകല്‍ വെളിച്ചത്തിലാണ് അവര്‍ മകനെ കൊന്നുകളഞ്ഞത്. ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്തവന്‍. ഇന്നവനുണ്ടായിരുന്നെങ്കില്‍ തിറയാട്ടക്കാവുകളില്‍ കേമനായി മാറുമായിരുന്നു.” മകനെക്കുറിച്ച് കണാരപ്പണിക്കര്‍ക്ക് പറഞ്ഞുതീരുന്നില്ല. പന്തളത്ത്  ചന്ദ്രന്‍ ഉണ്ണിത്താനെ സിപിഎം ഓഫീസിലുള്ളവര്‍ കല്ലെറിഞ്ഞ് കൊന്നുവെന്ന വാര്‍ത്ത കണാരപ്പണിക്കരും അറിഞ്ഞിട്ടുണ്ട്. ഒരു ഞെട്ടല്‍ പോലുമില്ലാതെയാണ് 65 കാരനായ കണാരപ്പണിക്കര്‍ മരവിപ്പോടെ ആ വാര്‍ത്തയും കേട്ടത്.” അവര്‍ അതും ചെയ്യും അതിലപ്പുറവും ചെയ്യും ” 

പശ്ചിമ ഘട്ടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിയിലായിരൂന്നു ധര്‍ണ നടന്നത്. മലയോര മേഖലയെ തുരന്ന് വില്‍ക്കാന്‍  ഖനന മാഫിയകള്‍ മേഖലയില്‍ തമ്പടിച്ചിരുന്നു. നിരവധി വന്‍ ക്വാറികളാണ് മേഖലയിലുള്ളത്.  ധര്‍ണയും സമരവും മുന്നോട്ടുപോയാല്‍ ക്വാറി മാഫിയകള്‍ക്ക് തിരിച്ചടി ഉണ്ടാകുമെന്ന തിരിച്ചറിവിലാണ് സിപിഎമ്മിനെ വാടകക്കെടുക്കാന്‍  അവര്‍ തീരുമാനിച്ചത്. ധര്‍ണയില്‍ പങ്കെടുത്തവരെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു.

ക്വാറികള്‍ക്ക് അനുവാദം കൊടുത്ത നേതാക്കളും ജനപ്രതിനിധികളും അതിലുണ്ടായിരുന്നു. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ ടി.പി. പവിത്രന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാട്ടാളി ബാബു, ഒമ്പത് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, പന്ത്രണ്ടോളം മറ്റു നേതാക്കള്‍ തുടങ്ങി 59 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. എന്നാല്‍ പോലീസും പാര്‍ട്ടിയും തയാറാക്കിയ തിരക്കഥയാണ് കുറ്റപത്രമായത്. കോടതിയില്‍ പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതായിരുന്നു അത്.

പകല്‍ വെളിച്ചത്തില്‍ കൊല്ലപ്പെട്ട അനൂപിന്റെ കൊലയാളികള്‍ ഇന്ന് ഈ മേഖലയില്‍ സൈ്വരവിഹാരം നടത്തുന്നു. നിട്ടൂരിലെ വെള്ളൊലിപ്പില്‍ വീട്ടിലേക്കുള്ള കുത്തനെയുള്ള കയറ്റത്തില്‍  കണ്ണും നട്ട് കണാരപ്പണിക്കര്‍ കാത്തിരിക്കുകയാണ്. സിപിഎമ്മുകാര്‍ തകര്‍ത്തെറിഞ്ഞ നൂറുകണക്കിന് വീടുകളിലെപ്പോലെ  കരഞ്ഞുതീരാത്ത ദുഃഖത്തിന്റെ  കട്ടപിടിച്ച മൗനമാണ് ഇവിടെയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

Health

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

ഇവ എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.