തിരുവനന്തപുരം : ശബരിമലയില്‍ ആചാര ലംഘനം നടത്തിയ കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ ബിന്ദു, കനകദുര്‍ഗ്ഗ എന്നിവര്‍ക്കായി സിപിഎം സുഖവാസം ഒരുക്കിയത് കുടകില്‍. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെയാണ് ഇവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തത്.
ശബരിമലയില്‍ ആചാരലംഘനം നടത്താനെത്തും മുന്‍പ് പാര്‍ട്ടി ഗ്രാമത്തിലാണ് ഇരുവരെയും താമസിപ്പിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇവരെ കുടകിലെ സീതാലക്ഷ്മി ലോഡ്ജിലേയ്‌ക്ക് പോലീസിന്റെ നേതൃത്വത്തില്‍ എത്തിച്ചത്.
ഡിസംബര്‍ 29 നാണ് ഇവര്‍ സീതാലക്ഷ്മി ലോഡ്ജിലെത്തിയത്. ബിന്ദുവിന്റെ കോഴിക്കോട്ടുള്ള വീടിന്റെ വിലാസമാണ് ലോഡ്ജില്‍ നല്‍കിയത്. ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറും നല്‍കി. ഇവര്‍ക്ക് ലോഡ്ജില്‍ റൂം എടുത്ത് നല്‍കാന്‍ സഹായിയായി ഒരാള്‍ ഒപ്പമുണ്ടായിരുന്നു. മുറി എടുത്ത് നല്‍കിയതിനു ശേഷം ഇയാള്‍ മടങ്ങി. ഇവിടെ നിന്നാണ് ഇരുവരും 31 ന് വനിതാ മതിലില്‍ പങ്കെടുക്കാനായി എത്തിയത്. അവിടെ നിന്നും ശബരിമലയിലേയ്‌ക്ക് വരികയായിരുന്നു.
ദിവസങ്ങള്‍ നീണ്ട ഗൂഢാലോചനയാണ് ശബരിമലയിലെ ആചാര ലംഘനത്തിനു പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല എന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തള്ളിയതും ഇവര്‍ വനിതാ മതിലില്‍ പങ്കെടുക്കാന്‍ എത്തിയ ദിവസമായിരുന്നു.
















