ന്യൂദല്‍ഹി : ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രനാണ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
ഈ വിഷയത്തില്‍ കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.
ബുധനാഴ്ച വനിതാ മതിലിന്റെ മറവില്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ബിന്ദുവും, കനകദുര്‍ഗ്ഗയും പോലീസിന്റെ അകമ്പടിയില്‍ ദര്‍ശനം നടത്തി മടങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭക്തരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത്.
















