ന്യൂദല്‍ഹി: ആക്സിസ് ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍, സിഇഒ സ്ഥാനത്ത് അമിതാഭ് ചൗധരി(54) ചുമതലയേറ്റു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. എച്ച്ഡിഎഫ്സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ എംഡിയും സിഇഒയും ആയിരുന്നു.
ചുമതലയൊഴിഞ്ഞ ശിഖ ശര്‍മ്മയ്‌ക്ക് പകരം അമിതാഭിനെ നിയമിക്കാന്‍ കഴിഞ്ഞ സെപ്തംബറിലാണ് ബാങ്ക് തീരുമാനിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ആക്സിസ് ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റിരുന്നു.
















