ആലപ്പുഴ : വനിതാ മതിലിന്റെ പ്രചാരണത്തിനായി ഹെല്‍മറ്റ് ധരിക്കാതെ സ്‌ക്കൂട്ടര്‍ ഓടിച്ചതിന് പ്രതിഭ ഹരി എംഎല്‍എയ്‌ക്കെതിരെ കേസ്.
ഇന്നലെയാണ് വനിത മതിലിന്റെ പ്രചാരണാര്‍ത്ഥം സ്‌ക്കൂട്ടര്‍ റാലി സംഘടിപ്പിച്ചത്. പ്രതിഭ ഉള്‍പ്പെടെ റാലിയില്‍ പങ്കെടുത്ത സ്ത്രീകളാരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ കേസ് എടുക്കാന്‍ പോലീസ് ആദ്യം തയ്യാറായിരുന്നില്ല.
എന്നാല്‍ റാലിയുടെ ചിത്രങ്ങള്‍ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് 100 രൂപ പിഴ ചുമത്തി. കായംകുളം പോലീസ് സ്റ്റേഷനിലെത്തിയാണ് എംഎല്‍എ പിഴ അടച്ചത്.
















