അഹമ്മദാബാദ് : ഗുജറാത്ത് സാരംഗ്പൂരില്‍ ഹനുമാന് വിഗ്രഹത്തിന് സാന്താക്ലോസിന്റെ വസ്തം ധരിപ്പിച്ച് വിവാദത്തില്‍. ചുവപ്പും വെളുപ്പും നിറമുള്ള സാന്താക്ലോസിന്റേതിനു സമാനമായ വസ്ത്രമാണ് കഴിഞ്ഞദിവസം ഹനുമാന് വിഗ്രഹത്തെ ധരിപ്പിച്ചത്. സാരംഗ്പൂരില്‍ കഷ്ടജന് ദേവനായാണ് ഇവിടുത്തെ ജനങ്ങള്‍ ഹനുമാനെ ആരാധിക്കുന്നത്.
സംഭവത്തില്‍ രോഷാകുലരായ ജനങ്ങള്‍ ക്ഷേത്രംഭാരവിഹികളെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഭക്തരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ സാന്താക്ലോസിന്റെ വേഷം പിന്നീട് അഴിച്ചുമാറ്റി.
എന്നാല്‍ യുഎസിലെ ഹനുമാന് ഭക്തരാണ് സാന്താക്ലോസിന്റെ വസ്ത്രം അയച്ചു നല്‍കിയത്. വസ്ത്രം വെല്വെറ്റിന്റേത് ആയതിനാല്‍ ചൂട് കൂടുതലുണ്ട്. വിഗ്രഹത്തെ തണുപ്പില്‍ നിന്ന് രക്ഷിക്കുമെന്നതിനാലാണ് ഇത് ധരിപ്പിച്ചതെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: