ന്യൂദല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ കുടുങ്ങിയ വിനോദ സഞ്ചാരികള്‍ക്ക് രക്ഷകരായി ഇന്ത്യന്‍ സൈന്യം. സിക്കിമിലെ നാഥുലയില്‍ കുടുങ്ങിയ 2500 സഞ്ചാരികള്‍ക്കാണ് ഇന്ത്യന്‍ സൈന്യം രക്ഷകരായത്.
നാഥുലയില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായതുമൂലം യാത്ര തുടരാകാനാകാതെ ഇവര്‍ ഇവിടെ കുടുങ്ങുകയായിരുന്നു. സംഘത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും.
ഇവരെ ഗാങ്‌ടോക്കിലേക്ക് മാറ്റിയശേഷം സഞ്ചരിക്കുന്നതിനായി പ്രദേശത്തെ മഞ്ഞ് നീക്കി പ്രത്യേക വാഹനങ്ങളും സൈന്യം വിട്ടുനല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് വസ്ത്രങ്ങളും ഭണവും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ നല്‍കിയാണ് സഞ്ചാരികളെ യാത്രയാക്കിയതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
















