മലപ്പുറം: സ്ലീപ്പര്‍ കോച്ചില്‍ സീറ്റു നല്‍കാതെ ഇറക്കിവിട്ട് ചികിത്സ ലഭിക്കാതെ ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ദക്ഷിണ റയില്‍വേ ജനറല്‍ മനേജര്‍ അടിയന്തര അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.
















