ന്യൂദല്‍ഹി: പുതുവര്‍ഷം മുതല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ശരീരപരിശോധനയ്‌ക്ക് സ്‌കാനറുകള്‍ സ്ഥാപിക്കും. ഇതോടെ ദേഹം തടവിയുള്ള പരിശോധന ഒഴിവാകും. സ്‌കാനറുളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും വ്യവസ്ഥകളും അടുത്തവര്‍ഷം ആദ്യം തന്നെ പുറത്തിറക്കുമെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി മേധാവി കുമാര്‍ രാജേഷ് ചന്ദ്ര പറഞ്ഞു.
അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളില്‍ പരിശോധനയ്‌ക്കായി ഉപയോഗിക്കുന്ന സ്‌കാനറുകളിലെ അതേ സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യക്കാരുടെ വസ്ത്രധാരണത്തിന്നനുസൃതമായി സാങ്കേതികമായി സ്്കാനറില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. സ്‌കാനറുകള്‍ സ്്ഥാപിക്കുന്നതോടു കൂടി സ്‌ക്രീനുകളുടെ നിലവാരവും ഉയര്‍ത്തെണമെന്ന് സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ പല വിമാനത്താവളങ്ങളിലും അതിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷാപരിശോധന കാര്യക്ഷമമായി വേഗത്തില്‍ നടപ്പിലാക്കുവാന്‍ പൂതിയ സ്‌കാനറുകള്‍ക്കു കഴിയും.
















