ന്യൂദല്‍ഹി: ഒരുലക്ഷത്തിലേറെ കടലാസുകമ്പനികളുടെ രജിസ്‌ട്രേഷന്‍ ഈ സാമ്പത്തിക വര്‍ഷം റദ്ദു ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. നികുതി വെട്ടിപ്പും അധികൃത പണമൊഴുക്കും തടയുന്നതിന്റെ ഭാഗമായാണ് കടലാസു കമ്പനികള്‍ക്കെതിരെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം നടപടിയെടുക്കുന്നത്.
2017 ഡിസംബര്‍ 31 വരെ 2.26 ലക്ഷം കമ്പനികളെ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്തതായി കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി പി.പി. ചൗധരി ലോക്‌സഭയെ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം 2,25,910 കമ്പനികള്‍ക്കെതിരെ നടപടി തുടര്‍ന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. 1,00,150 കമ്പനികളുടെ രജിസ്‌ട്രേഷന്‍ ഇതിനകം എടുത്തു മാറ്റി.
















