കര്‍ണാവതി(അഹമ്മദാബാദ്); റോമിലാ ഥാപ്പര്‍, കാഞ്ച ഐലയ്യ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ പാഠ്യപദ്ധതികളില്‍ നിന്ന് നീക്കണമെന്ന് എബിവിപി ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. ഇവര്‍ നഗരമാവോയിസ്റ്റുകളോ അവരെ പിന്തുണയ്‌ക്കുന്നവരോ ആണ്. ഇവര്‍ ഭാരത ചരിത്രത്തെ വളച്ചൊടിക്കുകയാണ്. പ്രമേയം വ്യക്തമാക്കി.
നഗര മാവോയിസ്റ്റുകള്‍ ഭാരത ചരിത്രത്തെ പല വേദികളിലും വികൃതമാക്കി ചിത്രീകരിച്ച് അശാന്തി വളര്‍ത്തുകയാണ്. പ്രാചീന ഇന്ത്യയില്‍ ഗോമാംസം ഭക്ഷിച്ചിരുന്നുവെന്നാണ് ഥാപ്പര്‍ പ്രചരിപ്പിക്കുന്നത്. ഭഗത് സിങ്ങിനെ തീവ്രവാദിയായി ചിത്രീകരിക്കുന്ന കാഞ്ച ഐലയ്യയുടെ ചില പുസ്തകങ്ങള്‍ രാജ്യെത്ത അവഹേളിക്കുന്നതാണ്. നഗരമാവോയിസ്റ്റുകളുടെ കൃതികള്‍ സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നത് ഒഴിവാക്കണം; പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
















