പാലക്കാട്: സിപിഎം ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ മുഴുവന്‍ നഗരസഭ വനിതാ ജീവനക്കാരെയും പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവല്ല നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്.
ഇത്തരമൊരു ഉത്തരവ് നല്‍കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിയമം ലംഘിച്ചാണ് സെക്രട്ടറിയുടെ അമിതാവേശം. സര്‍ക്കാര്‍ ജീവനക്കാരെയും വിദ്യാര്‍ഥികളെയും നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്.
വനിതാ ജീവനക്കാര്‍ വനിതാ തൊഴിലാളികള്‍, കുടുംബശ്രീ, വനിതാ തൊഴിലുറപ്പ് തൊഴിലാളികള്‍, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ പങ്കെടുപ്പിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു. പരിപാടി വിജയിപ്പിക്കാന്‍ നഗരസഭയിലെ ഉദ്യോഗസ്ഥരെയും നിശ്ചയിച്ചിട്ടുണ്ട്.
എല്ലാ ജീവനക്കാര്‍ക്കും കത്തു നല്‍കിക്കഴിഞ്ഞു.
എഞ്ചിനീയറിങ് സൂപ്രണ്ട്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഓവര്‍സിയര്‍ എന്നിവര്‍ക്കാണ് ജീവനക്കാരെ ഏകോപിപ്പിച്ച് പങ്കെടുപ്പിക്കേണ്ടതിന്റെ ചുമതല. ഓച്ചിറ മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയിലാണ് ഇവര്‍ അണിനിരക്കേണ്ടത്.
നഗരസഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വനിതകളെയും പങ്കെടുപ്പിക്കണമെന്നും ഹാജര്‍ നിലവാരം വിലയിരുത്തേണ്ടതുമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേപോലെ വനിതാ കൗണ്‍സിലര്‍മാരുടെ പങ്കാളിത്തവും ഉറപ്പുവരുത്തണമെന്നും മുനിസിപ്പല്‍ സെക്രട്ടറി ഇതില്‍ ആവശ്യപ്പെടുന്നുണ്ട്.
















