ന്യൂദല്‍ഹി : ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ ഐഎസ് ഭീകരസംഘടനയുമായി ബന്ധമുള്ള അഞ്ചുപേര്‍ പിടിയില്‍. എന്‍ഐഎയും യുപി ഭീകര വിരുദ്ധ സേനയുടേയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഐഎസിനോട് ആഭിമുഖ്യമുള്ള ഹര്‍കത്- ഉള്‍- ഹര്‍ബ്- ഇ- ഇസ്ലാം എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് അഞ്ചുപേരും. ഇതില്‍ ഒരാളെ മദ്രസ്സയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ഐഎയുമായി ബന്ധമുണ്ടെന്ന് യുപി എടിഎസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ അസീം അരുണ്‍ അറിയിച്ചു. അറസ്റ്റിലായവരില്‍ നിന്നും മാരകായുധങ്ങളും മറ്റ് സ്‌ഫോടന വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഐഎസിനോട് ആഭിമുഖ്യമുള്ള 103 പേരെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 17 പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.
















