ന്യൂദല്‍ഹി: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച കളിക്കാരന്‍ എം.എസ്. ധോണിയാണന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. 90 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ധോണി യുവതാരങ്ങള്‍ക്കായി വഴിമാറി കൊടുത്തത് വലിയ കാര്യമാണന്നും ഇത് മറ്റു താരങ്ങള്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് സ്വന്തം കളിജീവിതത്തെക്കാള്‍ വില നല്‍കിയ താരമാണ് ധോണി. നായകനെന്ന നിലയില്‍ ധോണിക്കൊപ്പം നില്‍ക്കാന്‍ മറ്റൊരു കളിക്കാരനും ഇന്ത്യയില്‍ ഇല്ല. ധോണിയുടെ കീഴില്‍ ഇന്ത്യ ട്വന്റി20 (2007), ഐസിസി ലോകകപ്പ് (2011), ഐസിസി ചാമ്പ്യന്‍സ് ട്രോഫി (2013) കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. നായകനെന്ന നിലയില്‍ മറ്റാര്‍ക്കും ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
















