Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍:പ്രതിപക്ഷത്ത് ഭിന്നത; തള്ളിപ്പറഞ്ഞ് പാര്‍ട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 07:13 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി പ്രതിപക്ഷത്ത് ഭിന്നത. രാഹുലിനെ മുന്‍നിര്‍ത്തി വിശാല സഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കോണ്‍ഗ്രസ് നീക്കം പാളുന്നു. രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തെത്തി.

കോണ്‍ഗ്രസ്സിന്റെ നീക്കം അംഗീകരിക്കില്ലെന്ന് വ്യക്തമായ സൂചന നല്‍കി മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞകളില്‍നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു. ആറ് മാസം മുന്‍പ് കര്‍ണാടകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ നേതാക്കളുടെ ശക്തിപ്രകടനമായി മാറിയിരുന്നെങ്കില്‍ ഇത്തവണ നേതാക്കളുടെ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. സ്റ്റാലിന്റെ പ്രസ്താവന അനവസരത്തിലുള്ളതായെന്ന് കോണ്‍ഗ്രസ്സും കരുതുന്നു. 

 മായാവതി, അഖിലേഷ് യാദവ്, മമതാ ബാനര്‍ജി തുടങ്ങിയവര്‍ സത്യ പ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. അതേ സമയം എസ്പി, ബിഎസ്പി എംഎല്‍എമാര്‍ പരിപാടിയില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കാമെന്നാണ് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയിലെത്തിയതെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.

പ്രധാനമന്ത്രിയെ തീരുമാനിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത് അംഗീകരിക്കാനാവില്ലെന്നും അത്തരം നീക്കങ്ങള്‍ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുമെന്നും തൃണമൂല്‍ വൃത്തങ്ങളും വ്യക്തമാക്കി. ജനുവരി 19ന് കൊല്‍ക്കത്തയില്‍ തൃണമൂല്‍ മഹാറാലിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇവിടെ പ്രതിപക്ഷ നേതൃനിരയെ അണിനിരത്തി കോണ്‍ഗ്രസ്സിന് മറുപടി നല്‍കുകയാണ് മമതയുടെ ലക്ഷ്യം. 

കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യത്തിന് മമതയാണ് നേതൃത്വം നല്‍കുന്നത്. പ്രാദേശിക പാര്‍ട്ടികളുമായി മമത ബന്ധം പുലര്‍ത്തുന്നുമുണ്ട്. ഇതിനിടെ സ്റ്റാലിന്റെ പ്രഖ്യാപനമുണ്ടായത് അവരെ പ്രകോപിപ്പിച്ചു. കോണ്‍ഗ്രസ്സിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാനാണ് തൃണമൂലിന്റെ തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം നേതാവിനെ തീരുമാനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡിയും പറഞ്ഞു. 

നരേന്ദ്ര മോദിയും രാഹുലും തമ്മിലുള്ള പോരാട്ടമായി തെരഞ്ഞെടുപ്പ് മാറുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആശങ്ക. രാഹുലിന് മോദിയുടെ ശക്തനായ എതിര ാളിയാകാന്‍ സാധിക്കില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മമതയും മായാവതിയും ‘പക്വതയില്ലാത്ത’ രാഹുലിന്റെ നേതൃത്വം അംഗീകരിക്കുന്നതില്‍ പലപ്പോഴും വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. വിശാല സഖ്യത്തില്‍ കോണ്‍ഗ്രസ്സിനെ കൂടെക്കൂട്ടാന്‍ ബംഗാളില്‍ മമതയ്‌ക്കും ഉത്തര്‍ പ്രദേശില്‍ എസ്പിക്കും ബിഎസ്പിക്കും താല്‍പര്യവുമില്ല. ഇവിടെ കോണ്‍ഗ്രസ്സിന് സ്വാധീനമില്ലെന്നതാണ് കാരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.