സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനും മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണക്കും കാര്യങ്ങള്‍ എളുപ്പമാകും. ഇന്നലെ പ്രീ ക്വാര്‍ട്ടര്‍ ഫിക്സ്ചര്‍ നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ റയലിന് എതിരാളികള്‍ ഡച്ച് ക്ലബ് അയാക്സും ബാഴ്സക്ക് ഫ്രഞ്ച് ക്ലബ് ലിയോണുമാണ് എതിരാളികള്‍.
അതേസമയം ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, അത്ലറ്റികോ മാഡ്രിഡ് എന്നീ ടീമുകള്‍ക്ക് എതിരാളികള്‍ അതികരുത്തരാണ്. നിലവിലെ റണ്ണേഴ്സായ ലിവര്‍പൂളിന് എതിരാളികള്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക്. ഇരു ടീമുകളും അഞ്ച് തവണ കപ്പ് നേടിയവരാണ്. യുണൈറ്റഡിന് ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജിയും. അത്ലറ്റികോ മാഡ്രിഡിന്റെ എതിരാളികള്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസ്.
മറ്റ് മത്സരങ്ങളില്‍ റോമ പോര്‍ട്ടോയുമായും ടോട്ടനം ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായും ഏറ്റുമുട്ടും.
പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദം ഫെബ്രുവരി 12, 13, 19, 20 തീയതികളിലും രണ്ടാം പാദം മാര്‍ച്ച് 5, 6, 12, 13 തീയതികളിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: