Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോഹ്‌ലിക്ക് സെഞ്ചുറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2018, 02:53 am IST
in Sports

പെര്‍ത്ത്: ഇന്ത്യന്‍ പേസ് ബാറ്ററിയുടെ അതിശക്തമായ ആക്രമണം അതിജീവിച്ച് ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റില്‍ മാന്യമായ ലീഡ് കെട്ടിപ്പടുക്കുന്നു. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ആതിഥേയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സിലെത്തിനില്‍ക്കുകയാണ്. ആറുവിക്കറ്റുകള്‍ ശേഷിക്കെ ഓസ്‌ട്രേലിയയ്‌ക്ക് ഇപ്പോള്‍ 175 റണ്‍സ് ലീഡായി.

നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി സെഞ്ചുറി (123) നേടിയെങ്കിലും ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സില്‍ 283 റണ്‍സിന് പുറത്തായി. ഇതോടെ ഓസീസിന് ആദ്യ ഇന്നിങ്ങ്‌സില്‍ 43 റണ്‍സ് ലീഡ് ലഭിച്ചു. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 41 റണ്‍സുമായി ഖ്വാജയും എട്ട് റണ്‍സുമായി നായകന്‍ ടിം പെയ്‌നും പുറത്താകാതെ നില്‍ക്കുകയാണ്.

രണ്ടാം ടെസ്റ്റില്‍ വിജയം നേടി ഇന്ത്യക്കൊപ്പം എത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഓസീസിന് ഇനി ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ സേവനം നഷ്ടമാകും. മുഹമ്മദ് ഷമിയുടെ പന്ത് കൊണ്ട് വിരലിന് പരിക്കേറ്റ ഫിഞ്ച് 25 റണ്‍സുമായി മടങ്ങി. ഇനി ബാറ്റ്‌ചെയ്യുന്ന കാര്യം സംശയമാണ്.

മൂടിക്കെട്ടിയ ആകാശത്തിന്റെ ആനുകൂല്യം മുതലാക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ പിടിച്ചുനില്‍ക്കാന്‍ നന്നേ വിഷമിച്ചു.

ഓപ്പണര്‍ മാര്‍ക്കസ് ഹാരിസാണ് ആദ്യം പുറത്തായത്. 20 റണ്‍സ് നേടിയ ഹാരിസിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ഷോണ്‍ മാര്‍ഷിനെ മുഷമ്മദ് ഷമി കപ്പീര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. അഞ്ചു റണ്‍സാണ് മാര്‍ഷിന്റെ നേട്ടം. പതിമൂന്ന് റണ്‍സ് നേടിയ ഹാന്‍ഡ്‌സ്‌കോമ്പിനെ ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുക്കിയിട്ടു. ട്രാവിസ് ഹെഡിനും ഏറെ സമയം പിടിച്ചുനില്‍ക്കാനായില്ല. ഷമിയുടെ പന്തില്‍ ശര്‍മ പിടികൂടി. ഹെഡിന്റെ സമ്പാദ്യം 19 റണ്‍സ്.

നേരത്തെ മൂന്നിന് 172 റണ്‍സിന് കളി തുടങ്ങിയ ഇന്ത്യ 283 റണ്‍സിന് ഓള്‍ ഔട്ടായി. കോഹ്‌ലി ഇരുപത്തിയഞ്ചാം സെഞ്ചുറി കുറിച്ചാണ് മടങ്ങിയത്. 257 പന്ത് നേരിട്ട കോഹ് ലി 13 ഫോറും ഒരു സിക്‌സറും അടിച്ചു. ഓസീസ് സ്പിന്നര്‍ ലിയോണ്‍ 67 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്

ഓസ്‌ട്രേലിയ: ഒന്നാം ഇന്നിങ്ങ്‌സ് 326

ഇന്ത്യ: ഒന്നാം ഇന്നിങ്‌സ്: കെ.എല്‍.രാഹുല്‍ ബി ഹെയ്‌സല്‍വുഡ് 2, എം.വിജയ് ബി സ്റ്റാര്‍ക്ക് 0, സി.എ. പൂജാര സി പെയ്ന്‍ ബി സ്റ്റാര്‍ക്ക് 24, വി. കോ്ഹ് ലി സി ഹാന്‍ഡ്‌സ്‌കോമ്പ് ബി കുമിന്‍സ് 123, എ.എം.രഹാനെ സി പെയ്ന്‍ ബി ലിയോണ്‍ 51, ജി.എച്ച്.വിഹാരി സി പെയ്ന്‍ ബി ഹെയ്‌സല്‍വുഡ് 20, ആര്‍.ആര്‍. പന്ത് സി സ്റ്റാര്‍ക്ക് ബി ലിയോണ്‍ 36, മുഹമ്മദ് ഷമി സി പെയ്ന്‍ ബി ലിയോണ്‍ 0, ഐ ശര്‍മ സി ആന്‍ഡ് ബി ലിയോണ്‍ 1, ഉമേഷ് യാദവ് നോട്ടൗട്ട് 4, ജെ.ജെ. ബുംറ സി ഖ്വാജ ബി ലിയോണ്‍ 4, എക്‌സ്ട്രാസ് 18, ആകെ 283.

വിക്കറ്റ് വീഴ്്ച: 1-6, 2-8, 3-82, 4-173, 5-223, 6-251, 7-252, 8-254, 9-279.

ബൗളിങ്ങ്: എം്.എ സ്റ്റാര്‍ക്ക് 24-4-79-2, ഹെയ്‌സല്‍വുഡ് 21-8-66-2, പി.ജെ. കുമിന്‍സ് 26-4-60-1, എന്‍.എം.ലിയോണ്‍ 34.5-7-67-5.

ഓസ്‌ട്രേലിയ: രണ്ടാം ഇന്നിങ്ങ്‌സ്: എം.എസ്. ഹാരിസ് ബി ബുംറ 20, എ.ജെ.ഫിഞ്ച് റിട്ടയേര്‍ഡ് ഹര്‍ട്ട് 25, യു.ടി. ഖ്വാജ നോട്ടൗട്ട് 41, എസ്.ഇ.മാര്‍ഷ് സി ഋഷഭ് പന്ത് ബി മുഹമ്മദ് ഷമി 5, ഹാന്‍ഡ്‌സ്‌കോമ്പ് എല്‍ബിഡബ്‌ളിയു ബി ശര്‍മ 13, ഹെഡ് സി ശര്‍മ ബി മുഹമ്മദ് ഷമി 19, പെയ്ന്‍ നോട്ടൗട്ട് 8, എക്‌സ്ട്രാസ് 1, ആകെ നാല് വിക്കറ്റിന് 132.

വിക്കറ്റ് വീഴ്ച: 1-59, 2-64, 3-85, 4-120.

ബൗളിങ്ങ്: ഐ ശര്‍മ 9-0-33-1, ബുംറ 13-5-25-1, മുഹമ്മദ് ഷമി 10-3-23-2, യു.ടി.യാദവ് 8-0-39-0, വിഹാരി 8-4-11-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

World

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

India

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

World

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.