കോഴിക്കോട്: ഐ ലീഗില്‍ തുടര്‍ച്ചയായ നാലാംജയം പ്രതീക്ഷിച്ച്ഗ്രൗണ്ടിലിറങ്ങിയ റിയല്‍ കശ്മീരിനെ സമനിലയില്‍ തളച്ച് ഗോകുലം കേരള എഫ്സി. ഇരുടീമുകളും ഓരോഗോള്‍ വീതം നേടി . 20-ാം മിനിറ്റില്‍ പ്രീതംസിംഗാണ് ഗോകുലത്തിന് വേണ്ടി ഗോള്‍ നേടിയത്. 69-ാം മിനിറ്റില്‍ സുജന്ദ്രസിംഗ് ഗോള്‍ മടക്കി.
ഈസ്റ്റ് ബംഗാളിനെ നേരിട്ട ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങോളെടെയാണ് ഗോകുലം കേരള എഫ്സി കളിക്കിറങ്ങിയത്. നായകനും ഗോള്‍കീപ്പറുമായ ഷിബിന്‍രാജ് സര്‍വ്വീസസിലേക്ക് മടങ്ങിയതിനാല്‍ മുന്‍ ദല്‍ഹി ഡയനാമോസ് താരം അര്‍ണബ് ദാസാണ് വലകാത്തത്. നിലവില്‍ ഗോകുലം പോയിന്റ് നിലയില്‍ ആറാംസ്ഥാനത്താണ്. ജയം നേടാനായില്ലെങ്കിലും ഒരു സ്ഥാനം മെച്ചപ്പെടുത്തി റിയല്‍ കാശ്മീര്‍ ലീഗില്‍ രണ്ടാംസ്ഥാനത്തെത്തി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഇന്ത്യന്‍ ആരോസുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: