ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ മരിച്ചു. സോപോറിലെ ബ്രാത്ത് കലാനില്‍ വ്യാഴാഴ്ച രാത്രി സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ലഷ്കര്‍ ഭീകരരായ ഒവിസ് ഭട്ട്, താഹിര്‍ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരര്‍ ഉപയോഗിച്ച ആയുധങ്ങളും മറ്റും കണ്ടെടുത്തു. സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: