തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭാ കവാടത്തിന് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിച്ചു. നിയമസഭ അനിശ്ചിതകാലത്തേയ്‌ക്ക് പിരിഞ്ഞതിനെ തുടര്‍ന്നാണ് സത്യഗ്രഹം അവസാനിപ്പിച്ചത്.
സത്യഗ്രഹം വിജയകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. എംഎല്‍എമാരെ ചര്‍ച്ചയ്‌ക്ക് വിളിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തു നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയിരുന്നു.
തന്റെ അനുമതി കൂടാതെ പ്രധാന ചുമതല നല്‍കിയതിനെതിരെ ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആലപ്പുഴ ജില്ലാ കളക്ടറെ ഫോണില്‍ വിളിച്ച് ചെന്നിത്തല വിവരം ചോദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് ചെന്നിത്തലയുടെ പേര് മുഖ്യ രക്ഷാധികാരിയുടെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയായിരുന്നു.















