Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചരിത്രം തിരുത്താന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2018, 05:15 am IST
in Sports

ഭുവനേശ്വര്‍: പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റി ഇന്ത്യ ലോകകപ്പ് ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലിനിറങ്ങുന്നു. ശക്തരായ ഹോളണ്ടാണ് എതിരാളികള്‍. രാത്രി ഏഴിനാണ് പോരാട്ടം. 43 വര്‍ഷത്തിനുശേഷം വീണ്ടുമൊരു ലോകകപ്പ് കിരീടം സ്വപ്‌നം കാണുന്ന ഇന്ത്യക്ക് ഹോളണ്ടെന്ന കടമ്പ കടന്നാലേ കിരീടവഴിയില്‍ സഞ്ചരിക്കാനാകൂ. ഇന്ന് തോറ്റാല്‍ കിരീട സ്വപ്‌നം വെറും സ്വപ്‌നം മാത്രമാകും.

ഹോക്കിയില്‍ പഴയകാല പടക്കുതിരകളായ ഇന്ത്യ ഒരിക്കലേ ലോകകപ്പിന്റെ സെമിയില്‍ കളിച്ചിട്ടുളളൂ. 1975 ലാണ് അത്. അന്ന് ആദ്യമായി ലോകകപ്പ് കിരീടവും ശിരസ്സിലേറ്റി. പിന്നീട് ഇതു വരെ ഈ കപ്പ് കണികാണാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല.

സ്വന്തം മണ്ണില്‍ ആരാധകരുടെ കണ്‍മുന്നില്‍ കിരീടമുയര്‍ത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

പക്ഷെ ലോകകപ്പില്‍ ഹോളണ്ടിനെതിരെ ഇന്ത്യയുടെ റെക്കോഡ് മികച്ചതല്ല. ലോകകപ്പില്‍ ഒരിക്കല്‍പ്പോലും ഇന്ത്യക്ക് ഹോളണ്ടിനെ മറികടക്കാനായിട്ടില്ല. നേരത്തെ ആറു തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചു തവണയും വിജയദേവത ഹോളണ്ടിനൊപ്പമായിരുന്നു. ഒരു മത്സരത്തില്‍ ഇരു ടീമികളും ഒപ്പത്തിനൊപ്പം നിന്നു.

മന്‍പ്രീത് സിങ്ങും സംഘവും ഇന്ന് ഹോണ്ടിനെ മറികടന്നാല്‍ അത് ചരിത്രപുസ്തകത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തും. നിലവില്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ ഒരു പടി മുന്നിലാണ് ഹോളണ്ട്. അവര്‍ നാലാം സ്ഥാനത്തും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്. ഈ വര്‍ഷമാദ്യം നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യ അവസാനമായി ഹോളണ്ടുമായി ഏറ്റുമുട്ടിയത്. അന്ന് മത്സരം സമനിലയായി. എല്ലാ ടൂര്‍ണമെന്റുകളിലുമായി ഇന്ത്യയും ഹോളണ്ടും 105 തവണ പരസ്പരം ഏറ്റുമുട്ടി. ഇതില്‍ 33 മത്സരങ്ങളിലേ ഇന്ത്യക്ക് ജയിക്കാനായുള്ളൂ. 48 മത്സരങ്ങളില്‍ ഹോളണ്ട് വിജയക്കൊടി നാട്ടി. ബാക്കി മത്സരങ്ങള്‍ സമനിലയായി. 2013 നു ശേഷം ഇന്ത്യയും ഹോളണ്ടും ഒമ്പത് മത്സരങ്ങളില്‍ കൊമ്പുകോര്‍ത്തു. ഇതില്‍ നാലു വീതം ഇരു ടീമുകളും സ്വന്തമാക്കി. ഒരു മത്സരം സമനിലയായി.’ഹോളണ്ടിന് ഞങ്ങള്‍ക്കെതിരെ മികച്ച റെക്കോഡുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ അടുത്തിടെ ഞങ്ങള്‍ അവര്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അവരെ തോല്‍പ്പിക്കുകയും സമനിലയില്‍ തളയ്‌ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് പറഞ്ഞു’.

വേഗതയാര്‍ന്ന ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതാകും ഇന്നത്തെ ഇന്ത്യ- ഹോളണ്ട് പോരാട്ടം. ഗോളടിക്കാന്‍ കഴിവുള്ള ടീം വിജയം പിടിക്കും. ലീഗ് മത്സരങ്ങളില്‍ ഇന്ത്യയും ഹോളണ്ടും ഗോളടിയില്‍ മുന്നിലായിരുന്നു. ഇന്ത്യ മൂന്ന് മത്സരങ്ങളില്‍ പന്ത്രണ്ട് ഗോള്‍ നേടി. മൂന്നെണ്ണം തിരിച്ചുവാങ്ങുകയും ചെയ്്തു. അതേസമയം ഹോളണ്ട് പതിനെട്ട് ഗോളുകള്‍ അടിക്കുകയും അഞ്ചെണ്ണം തിരിച്ചുവാങ്ങുകയും ചെയ്തു.

ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനി ബെല്‍ജിയവുമായി പോരടിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

World

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

India

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

പുതിയ വാര്‍ത്തകള്‍

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.