Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2018, 07:03 pm IST
in India

ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ. മധ്യപ്രദേശില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രാത്രി 11.40ന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ ബിജെപി 110 സീറ്റുകളിലും കോണ്‍ഗ്രസ് 113 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. രാജസ്ഥാനില്‍ നേരിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സഖ്യത്തിന് ലഭിച്ചത്. 

മൂന്നുതവണ തുടര്‍ച്ചയായി ഭരിച്ച ഛത്തീസ്ഗഡില്‍ ബിജെപിക്കെതിരെ മികച്ച വിജയമാണ് കോണ്‍ഗ്രസിന് നേടാനായത്. തെലങ്കാനയില്‍ കോണ്‍ഗ്രസിനെ അമ്പേ പരാജയപ്പെടുത്തി തെലങ്കാന രാഷ്‌ട്രസമിതി വന്‍ വിജയം നേടിയപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏക കോണ്‍ഗ്രസ് ഭരണസംസ്ഥാനമായ മിസോറാം മിസോ നാഷണല്‍ ഫ്രണ്ട് പിടിച്ചെടുത്തു. 

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പേ രാജസ്ഥാനില്‍ വിജയമുറപ്പിച്ച കോണ്‍ഗ്രസിന് പക്ഷേ കേവല ഭൂരിപക്ഷമെന്ന 100 സീറ്റിലേക്ക് എത്താനായില്ല. എക്‌സിറ്റ് പോളുകള്‍ വലിയ വിജയം പ്രവചിച്ചെങ്കിലും കോണ്‍ഗ്രസിന് അതു ലഭിച്ചില്ല.

മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താനായി ബിഎസ്പിയുടെ ആറു പേരുടേയും സ്വതന്ത്രരായി വിജയിച്ച മറ്റു 21 പേരുടേയും പിന്തുണ കോണ്‍ഗ്രസ് സമാഹരിക്കേണ്ടിവരും. ഇന്ന് രാവിലെ 11മണിക്ക് വിജയിച്ച എംഎല്‍എമാരുടെ യോഗം കോണ്‍ഗ്രസ് ഹൈക്കമാന്റ് ജയ്‌പൂരില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം സച്ചിന്‍ പൈലറ്റിനെക്കാള്‍ അശോക് ഗെഹ്‌ലോട്ടിന്റെ മുഖ്യമന്ത്രിപദ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചു. 

മധ്യപ്രദേശില്‍ ഒരുപാര്‍ട്ടിക്കും കേവല ഭൂരിപക്ഷമെന്ന 116 സീറ്റിലേക്ക് എത്താന്‍ സാധിച്ചില്ല. രണ്ടു സീറ്റില്‍ ലീഡ് ചെയ്യുന്ന ബിഎസ്പിയും ഒന്നില്‍ മിന്നിട്ടു നില്‍ക്കുന്ന എസ്പിയും സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണ്ണായകമാകും. വിജയിച്ച അഞ്ചു സ്വതന്ത്രരുടെ പിന്തുണയും ഇരുപാര്‍ട്ടികള്‍ക്കും ആവശ്യമാണ്. രാത്രി വൈകിയും മധ്യപ്രദേശിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 

സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം നിന്ന ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി, 68 സീറ്റുകളില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിനായി. ബിജെപി പതിനാറ് സീറ്റിലേക്ക് ഒതുങ്ങി. മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് നാലു സീറ്റില്‍ മാത്രം വിജയിച്ചു. പരാജയം തന്റെ ഉത്തരവാദിത്വമാണെന്ന് രമണ്‍സിങ് പ്രതികരിച്ചു. ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേക്ഷ് ഭാഗലിനാണ് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത. 

തെലങ്കാനയില്‍ മടങ്ങിയെത്താനുള്ള കോണ്‍ഗ്രസിന്റെ ആഗ്രഹമാണ് തെലങ്കാന രാഷ്‌ട്ര സമിതിയും ചന്ദ്രശേഖര റാവുവും തകര്‍ത്തത്. 119 അംഗ നിയമസഭയില്‍ നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെയാണ് 87 സീറ്റുകളുമായി ടിആര്‍എസ് വീണ്ടും അധികാരത്തിലെത്തിയത്. കാലാവധി പൂര്‍ത്തിയാക്കും മുമ്പ് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ടിആര്‍എസിന്റെ തീരുമാനം ശരിയെന്ന് ഫലം വ്യക്തമാക്കുന്നു.

മിസോറാമില്‍ പത്തുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് മിസോ നാഷണല്‍ ഫ്രണ്ട് നാല്‍പതില്‍ ഇരുപത്തിയാറ് സീറ്റുകളുമായി സംസ്ഥാന ഭരണം തിരികെ പിടിച്ചു. കോണ്‍ഗ്രസ് അഞ്ചു സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ സ്വതന്ത്രര്‍ക്ക് എട്ടു സീറ്റുകളും ബിജെപിക്ക് ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഒരുസീറ്റും ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍
Kerala

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം
Kerala

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

Kerala

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

പുതിയ വാര്‍ത്തകള്‍

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.