ആലപ്പുഴ: സിനിമ സംവിധായകനായ അച്ഛന്റെ ശിക്ഷണത്തില്‍ മകള്‍ക്ക് മോണോ ആക്ടില്‍ വിജയം. എച്ച്എസ് വിഭാഗം മത്സരത്തില്‍ എ ഗ്രേഡ് നേടിയ തിരുവനന്തപുരം മടവൂര്‍ എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവിക കൃഷ്ണന്റെ വിജയത്തിന് പിന്നില്‍ ചിത്രവര്‍ണതേര് സിനിമയും നിരവധി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്ത അച്ഛന്‍ അനന്ത സൂര്യാ ശ്രീകൃഷ്ണയാണ്. ദേവിക ഉള്‍പ്പെടുന്ന ടീം അവതരിപ്പിച്ച നാടകത്തിനും എ ഗ്രേഡ് ലഭിച്ചു.
നാടകത്തില്‍ അഴകി എന്ന പ്രധാന കഥാപത്രം അവതരിപ്പിച്ച ദേവികയ്‌ക്ക് ജഡ്ജസിന്റെ പ്രശംസയും ലഭിച്ചു. കവിതകളും കഥകളും ഉള്‍പ്പടെ മൂന്ന് പുസ്തകങ്ങളും ദേവിക പ്രസിദ്ധികരിച്ചിട്ടുണ്ട്. കവയിത്രി സുഗതകുമാരിയാണ് സിറിഞ്ച് കുട്ടപ്പന്‍ എന്ന ദേവികയുടെ പുസ്തകം പ്രകാശനം ചെയ്തത്.
















