Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേന്ദ്രന് വീരോചിത സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2018, 10:10 am IST
in Kerala

തിരുവനന്തപുരം: ഇരുമുടിക്കെട്ടേന്തി ശബരിമലയ്‌ക്ക് പോകുന്നതിനിടെ പിണറായി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയില്‍ മോചിതനായി. മൂന്നാഴ്ച നീണ്ട കിരാതമായ പീഡനങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ സുരേന്ദ്രന് തലസ്ഥാന നഗരത്തില്‍ ആവേശോജ്ജ്വല സ്വീകരണം. പാര്‍ട്ടിപ്രവര്‍ത്തകരും അയ്യപ്പഭക്തരും ആരതിയുഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും  ശരണം വിളിച്ചുമാണ് സ്വീകരിച്ചത്.

സ്വീകരണങ്ങള്‍ക്ക് സുരേന്ദ്രന്‍ നന്ദി പറഞ്ഞു. ശബരിമലയില്‍ അയ്യപ്പനാമജപം നടത്തിയതിന് അറസ്റ്റിലായ കോഴിക്കോട് സ്വദേശി വിജിനേഷിനും 32 ദിവസത്തിന് ശേഷം ഇന്നലെ ജാമ്യം ലഭിച്ചു. ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്തുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ചെടുത്ത കേസില്‍ ഹൈക്കോടതി വെള്ളിയാഴ്ച സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നു. 

ഇന്നലെ രാവിലെ 10.40ന് സുരേന്ദ്രന്‍ സെന്‍ട്രല്‍ ജയിലിന് പുറത്തിറങ്ങുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് അയ്യപ്പഭക്തരെയും ബിജെപി പ്രവര്‍ത്തകരെയും കൊണ്ട് ജയില്‍ കവാടം നിറഞ്ഞു. അയ്യപ്പനാമ ജപങ്ങളോടൊപ്പം ബിജെപിക്കും സുരേന്ദ്രനും അഭിവാദ്യമര്‍പ്പിച്ചുമാണ് പ്രവര്‍ത്തകരെത്തിയത്.

സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, വി. മുരളീധരന്‍ എംപി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ എന്നിവര്‍ചേര്‍ന്ന് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് തുറന്ന ജീപ്പില്‍ സ്വീകരിച്ച് ആനയിച്ചു. പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് എന്നിവരും വാഹനത്തില്‍ അനുഗമിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പൂജപ്പുര, കരമന, കിള്ളിപ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ സ്വീകരണം നല്‍കി. 

പഴവങ്ങാടി ഗണപതിക്ഷേത്രത്തിലെത്തിയ സുരേന്ദ്രനെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അമ്മമാര്‍ ആരതി ഉഴിഞ്ഞ് ഗണപതി ക്ഷേത്രത്തിലേക്ക് ആനയിച്ചു. 

ക്ഷേത്ര ദര്‍ശനത്തിനുശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ സുരേന്ദ്രന്‍ നിരാഹാര സമരം തുടരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് അഭിവാദ്യം അര്‍പ്പിച്ചു. വിജിനേഷിനെ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.