ന്യൂദല്‍ഹി: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടന ചടങ്ങില്‍ പ്രതിഷേധ സൂചകമായി പങ്കെടുക്കില്ലെന്ന് കേന്ദ്രവ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനെ കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. കേന്ദ്രവ്യോമയാന മന്ത്രാലയത്തില്‍ നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ട് എംഡിയോട് വിശദീകരണം ചോദിച്ച ശേഷം മാത്രമാണ് ക്ഷണപത്രം നല്കാന് അവര്‍ തയ്യാറായതെന്നും ഇത്തരത്തിലുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും കണ്ണന്താനം സുരേഷ് പ്രഭുവിനെ അറിയിച്ചു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനാനുമതിയുമായി ബന്ധപ്പെട്ട് കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായും സഹമന്ത്രി ജയന്ത് സിന്‍ഹയുമായും നിരവധി തവണ കണ്ണന്താനം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നതാണ്. വിമാനത്താവളത്തിന്റെ എല്ലാ അനുമതികളും നല്‍കിക്കൊണ്ട് വ്യോമയാനമന്ത്രി സുരേഷ് പ്രഭു നടത്തിയ പത്രസമ്മേളനത്തിലും കണ്ണന്താനം സുരേഷ് പ്രഭുവിന്റെ ക്ഷണപ്രകരം പങ്കെടുത്തിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ മനപ്പൂര്‍വ്വം കണ്ണന്താനത്തെ ചടങ്ങിന് ക്ഷണിക്കാതിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: