അഗര്‍ത്തല: ത്രിപുരയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. ധാലി ഗണ്ടചന്ദ്ര് അമര്‍പുര്‍ റോഡില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവര്‍ പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 22 പേരുടെ നില ഗുരുതരമാണ്.
പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ അപകടകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.
അശുപത്രിയില്‍ പരിക്കേറ്റ് കഴിയുന്നവരെ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് സന്ദര്‍ശിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ ചെലവുകളെല്ലാം സര്‍ക്കാര്‍ വഹിക്കും. പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്നും മുഖ്യമന്ത്രി അറിയിച്ചു.
















