ന്യൂദല്‍ഹി : എംഎല്‍എ, എംപിമാര്‍ എന്നിവര്‍ക്കെതിരേ 4,122 ക്രിമനില്‍ കേസുകള്‍ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് സുപ്രീംകോടതി. മൂന്ന് ദശാബ്ദങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ വരെ ഇതിലുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. ബിജെപി നേതാവും, അഭിഭാഷകനുമായ അശ്വിനി ഉപാധ്യയ് സമര്‍പ്പിച്ച പൊതു താത്പ്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മുന്‍ എംഎല്‍എയും എംപിമാരുടേയും കേസുകളും ഇതില്‍ ഉള്‍പ്പെടും. നിലവിലെ എംഎല്‍എ, എംപിമാര്‍ക്കെതിരെ 430 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുസംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ നല്‍കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ഹൈക്കോടതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഈ കേസുകളില്‍ 264 എണ്ണത്തിന്റെ വിചാരണ വിവിധ ഹൈക്കോടതികളില്‍ സ്‌റ്റേ ചെയ്തിരിക്കുകയാണ്.
















