Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധ്യാനത്തിലൂടെ നിര്‍ഗുണ നിരാകാര ബ്രഹ്മതത്ത്വത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2018, 02:24 am IST
inSamskriti

പരമേശ്വരനെ ധ്യാനിക്കുന്നതിലെ മറ്റൊരു സങ്കേതം നീലകണ്ഠം എന്നുള്ളതാണ്. നീല നിറമുള്ള കഴുത്തുള്ളയാള്‍ എന്നര്‍ഥം. പാലാഴിമഥനത്തിനിടെ ഉയര്‍ന്നു വന്ന കാളകൂട (ഹലാഹലം) വിഷത്തെ ലോക നന്മയ്‌ക്കായി ശിവഭഗവാന്‍ കുടിച്ചു തീര്‍ത്തു. കാളകൂടം ലോകത്തെ നശിപ്പിക്കുമെന്നതിനാലാണ് ദേവന്മാരുടെ  അപേക്ഷ പ്രകാരം ഭഗവാന്‍ വിഷത്തെ പാനം ചെയ്യുന്നത്.

 ആ ഉഗ്രവിഷം മഹാദേവന്റെ ഉള്ളിലേക്ക് ഇറങ്ങാതിരിക്കാന്‍ ദേവി കഴുത്തില്‍ അമര്‍ത്തി പിടിച്ചു.വിഷം പുറത്തു വരാതിരിക്കാന്‍ ദേവേന്ദ്രന്‍ വായ പൊത്തി. അതോടെ വിഷം കഴുത്തിനകത്ത് കെട്ടി കിടന്നു. അങ്ങനെ ഭഗവാന്‍ നീലകണ്ഠനായി. പാലാഴി മഥനം നമ്മുടെ ഉള്ളില്‍ നടക്കുന്ന വിചാര മഥനം തന്നെയാണ്. നമ്മുടെ ഉള്ളിലെ സദ്‌വിചാരങ്ങളും ദുര്‍വിചാരങ്ങളുമാണ് ദേവാസുരന്മാര്‍. മനസ്സാകുന്ന പാലാഴിയെ ബുദ്ധിയാകുന്ന കടകോല്‍ കൊണ്ട് കടയണം. മന്ഥര പര്‍വതത്തെയാണ് കടകോല്‍ അഥവാ ‘മത്ത്’ ആക്കിയത്.

അഹങ്കാരമാകുന്ന കയറാണ് വാസുകി. ധ്യാനത്തിന്റെയോ വിചാരത്തിന്റെയോ തുടക്കത്തില്‍ നമുക്കുളളിലുള്ള ദുഷിച്ചവയാണ് ആദ്യം പുറത്തു വരിക. നമ്മുടെ അജ്ഞാന വാസനകളുടെ പ്രതീകമാണ് കാളകൂട വിഷം. കാളകൂടം പാലാഴിയില്‍ നിന്നുയര്‍ന്ന് വന്നതാണ്. വാസുകിയുടെ വിഷമാണെന്നും പക്ഷമുണ്ട്.

ഈ വിഷം നമ്മുടെ കൈവശം വെക്കാനുള്ളതല്ല, അതിനെ ധരിക്കാന്‍ ശേഷിയുള്ളയാള്‍ക്ക് സമര്‍പ്പിക്കണം. അത് ശിവഭഗവാന്‍ സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു അലങ്കാരമായി.

നമ്മുടെ അജ്ഞാനവാസനകളെ ബുദ്ധിയിലേക്കോ ഹൃദയത്തിലേക്കോ കേറാനനുവദിക്കാതെ അവയ്‌ക്കിടയില്‍ പിടിച്ചു നിര്‍ത്തുക എന്നും അര്‍ഥമെടുക്കാം.

 അഹങ്കാരമോ ആഗ്രഹങ്ങളോ ധ്യാനം പരിശീലിക്കുന്നയാളുടെ ബുദ്ധിയേയും ഹൃദയത്തേയും വിഷലിപ്തമാക്കരുത്. ഇക്കാര്യത്തില്‍ നല്ല കരുതല്‍ വേണം. വിഷശല്യം ഒടുങ്ങിയാലും വീണ്ടും പ്രലോഭനങ്ങളുടെ നീണ്ട നിര തന്നെ വിശിഷ്ട വസ്തുക്കളുടെ രൂപത്തില്‍ പുറത്തു വരും. അതിലൊന്നിലും കുടുങ്ങിപ്പോകരുത്. പല സിദ്ധികളും കൈവരുമ്പോള്‍ ധ്യാനത്തിന്റെ ലക്ഷ്യം മറന്നു പോകുന്നവരുണ്ട്. അമൃതിനെ നേടാനാണ് പാലാഴി കടഞ്ഞതെങ്കില്‍ അമൃതത്വത്തെ കൈവരിക്കാനാണ് ധ്യാനം. അത് ധ്യാനത്തിന്റെ പരമകാഷ്ഠയിലെ കരഗതമാകൂ.

 എല്ലായ്‌പ്പോഴും ശാന്തമായിരിക്കുന്നതാണ് പ്രശാന്തം. പരമേശ്വരന്‍ പ്രശാന്തമായവനാണ്. അദ്ദേഹത്തെ ഉപാസിക്കുന്നയാളും എത്തിച്ചേരുന്നത് ആ പ്രശാന്താവസ്ഥയിലാണ്. ധ്യാനത്തിലൂടെ നേടുന്ന ശാന്തത വാക്കുകള്‍ക്കതീതമാണ്. സകല വികാര വിക്ഷോഭങ്ങളും ചിന്തകളുടെ തിരതല്ലലുകളും ഒടുങ്ങി മനസ്സ് സ്വസ്ഥമാകണം.

ധ്യാനാരംഭം മുതല്‍ അവസാനം വരെ ഉള്ളം ശാന്തമാകണം. പൂര്‍ണ പ്രശാന്തിയാണ് നേടേണ്ടത്. അശാന്തമോ അസ്വസ്ഥമോ ആയിരിക്കുമ്പോള്‍ സാധാരണ കര്‍മങ്ങള്‍ പോലും വേണ്ട പോലെയാകില്ല. വളരെ സൂക്ഷ്മമായ ധ്യാനത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

 ധ്യാനത്തിലൂടെ ഇക്കാണുന്ന പ്രപഞ്ചത്തേയും മറികടന്ന് അതിനൊക്കെ ഉദ്ഭവസ്ഥാനമായ സ്ഥാനത്താണ് എത്തിച്ചേരുക. ഇത് ശാശ്വതസത്യമാണ്. അത് എല്ലാത്തിനും സാക്ഷിയായി വിലസുന്ന പരമാത്മാ പദം തന്നെ. ആത്മാവ് ഒന്നിലും ഇടപെടാതെ എല്ലാത്തിനും സാക്ഷിയായിരിക്കുന്നു.

സൂര്യന്റെ സാന്നിദ്ധ്യത്തില്‍ എല്ലാവരും ഉണര്‍ന്നെഴുന്നേറ്റ് തങ്ങളുടെ വാസനയ്‌ക്കനുസരിച്ച് വിവിധ കര്‍മങ്ങള്‍ ചെയ്യുന്നു. ഇവയിലൊന്നും സൂര്യന്‍ ഇടപെടാത്തതുപോലെയാണിത്. ധ്യാനത്തില്‍ മുഴുകുന്നയാളെ മുനി എന്നാണിവിടെ വിശേഷിപ്പിച്ചിരിക്കുന്നത്. പരമസത്യത്തെ അന്വേഷിക്കുന്നയാള്‍ക്ക് യോജിക്കുന്ന പേരാണ് മുനി. മനനവും മൗനവും ശീലമാക്കിയവനെയാണ് മുനി എന്ന് വിളിക്കുന്നത്.

ഇരുട്ടിനും അപ്പുറത്താണ് മുനി എത്തിച്ചേരുന്ന ആ പ്രപഞ്ച  സ്രോതസ്സ്. എല്ലാ വിധത്തിലുള്ള അജ്ഞാനത്തിനേയും മറികടക്കുന്നതാണ് ആ പരമപദം. ഒരു തരത്തിലുള്ള സംശയമോ വികല്‍പങ്ങളോ പിന്നെ ഉണ്ടാകില്ല. സഗുണ സാകാര ധ്യാനത്തിലൂടെ നിര്‍ഗുണ നിരാകാരമായ ബ്രഹ്മതത്ത്വത്തിലേക്ക് എത്തിച്ചേരാമെന്ന് ഇവിടെ വ്യക്തമാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.