Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നവോത്ഥാന സദസ്സുകളുടെ പിന്നാമ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2018, 03:21 am IST
inVicharam

നൂറ്റാണ്ടുകളായി ജാതിജന്യമായ അയിത്തവും അടിമത്വവും പേറി മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ട് ഭ്രാന്താലയമായിമാറിയ കേരളത്തെ മനുഷ്യാലയമായി രൂപീകരിക്കുന്നതിന്, മേധാവിത്വ ശക്തികളുടെ അലിഖിത ശാസനങ്ങളെ കടപുഴക്കിയെറിഞ്ഞ്, വഴി നടക്കാനും വസ്ത്രം ധരിക്കാനും പൊതുകിണറുകളില്‍ നിന്ന് വെള്ളമെടുക്കാനും പകലന്തിയോളം പണിയെടുത്ത് അന്തിയാകുമ്പോള്‍ ധാന്യം കൂലികൊടുക്കുന്ന ജന്മി ധാര്‍ഷ്ഠ്യം അവസാനിപ്പിക്കാനും ഭൂമി, വിദ്യാഭ്യാസം, തൊഴില്‍ ആരാധനാ സ്വാതന്ത്ര്യം എന്നീ മൗലികാവകാശങ്ങള്‍ അധഃസ്ഥിത ജനതയ്‌ക്ക് പ്രാപ്യമാക്കുന്നതിനും രാജ സദസ്സുകളിലേക്ക് അധികാരത്തിന്റെ ചെങ്കോലും കിരീടവുമായി നടന്നു കയറാനും, മേലനങ്ങാത്ത മേധാവിത്വ അധീശത്വത്തിനെതിരെ നടന്ന ഐതിഹാസിക പോരാട്ടമാണ് കേരളത്തിന്റെ സാമൂഹിക നവോത്ഥാന വിപ്ലവം.

ശ്രീനാരായണ ഗുരുദേവന്‍, മഹാത്മാ അയ്യന്‍കാളി, ചട്ടമ്പി സ്വാമികള്‍, വൈകുണ്ഠ സ്വാമികള്‍, ദയാനന്ദ സരസ്വതി, കാവാരിക്കുളം കണ്ഠന്‍കോരന്‍, കെ.പി. വള്ളോന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, കേളപ്പജി, പണ്ഡിറ്റ് കെ.പി. കറുപ്പന്‍, ഡോ. പല്‍പ്പു, മഹാകവി കുമാരനാശന്‍, വി.ടി. ഭട്ടതിരിപ്പാട്, സഹോദരന്‍ അയ്യപ്പന്‍, വക്കം അബ്ദുള്‍ഖാദര്‍ മൗലവി, പാമ്പാടി ജോണ്‍ ജോസഫ്, മന്നത്ത് പത്മനാഭന്‍, ടി.കെ. മാധവന്‍ കുറൂര്‍, നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കെ.പി. കേശവമേനോന്‍, ഇ.വി. രാമസ്വാമി നായ്‌ക്കര്‍ തുടങ്ങി അസംഖ്യം ഉല്‍പ്പതിഷ്ണുക്കളായ മഹാരഥന്മാരാണ് നവോത്ഥാന പോരാട്ടങ്ങള്‍ക്ക് നെടുനായകത്വം വഹിച്ചത്. മേല്‍പ്പറഞ്ഞവരില്‍ കമ്മ്യൂണിസ്റ്റുകള്‍ ആരുമില്ല. എകെജി 1931 ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കുമ്പോള്‍ കമ്മ്യൂണിസം കേരളത്തില്‍ പിറവിയെടുത്തിട്ടില്ല. ഇതില്‍ സവര്‍ണ്ണ വിഭാഗത്തിന്റെ പ്രാതിനിധ്യം ശ്രദ്ധേയമാണ്.

നവോത്ഥാന നായകരെ അവഗണിച്ചും അവഹേളിച്ചും നവോത്ഥാന മൂല്യങ്ങള്‍ കുഴിച്ചുമൂടി നവവിപ്ലവ പ്രത്യയശാസ്ത്രത്തിന്റെ വാഗ്ദാനങ്ങളായിരുന്നു തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യവും സോഷ്യലിസവും. ”നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ” എന്നിവ രാഷ്‌ട്രീയ ഭാണ്ഡങ്ങളില്‍ നിറച്ച് തലയിലേറ്റി ആറുപതിറ്റാണ്ട് സഞ്ചരിച്ച് കേരളത്തില്‍ എത്തി, ഭാണ്ഡങ്ങള്‍ തുറന്നപ്പോള്‍ രക്തസാക്ഷികളുടെ അസ്ഥിപഞ്ജരങ്ങളും, കരിഞ്ഞ മാംസഗന്ധവും, മതജാതി സംഘര്‍ഷങ്ങളുടെയും, രാഷ്‌ട്രീയ സംഘട്ടനങ്ങളുടെയും അട്ടഹാസങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വിവേചനങ്ങളും പ്രീണനങ്ങളും അഴിമതികളും അധികാര രാഷ്‌ട്രീയത്തിനുവേണ്ടിയുള്ള വരട്ടുതത്വവാദങ്ങളും കപടമതേതര പൊയ്‌മുഖങ്ങളും നിറഞ്ഞ ദുര്‍ഗന്ധം വഹിക്കുന്ന രാഷട്രീയ മാലിന്യങ്ങളാണ് നാം കാണുന്നത്. അത് വഴിയിലുപേക്ഷിച്ച് പിന്നീട്ട വഴികളിലൂടെ പുറകോട്ട് സഞ്ചരിച്ച് കുഴിച്ചിട്ട നവോത്ഥാന മൂല്യങ്ങള്‍ തോണ്ടിയെടുത്ത് ഗ്രാമങ്ങളുടെ തെരുവുവീഥികളില്‍ പോലും വ്യാജമരുന്ന് കച്ചവടക്കാരന്റെ വാചാലതയോടെ വില്‍ക്കേണ്ട ഗതികേടിലെത്തിയത് ചരിത്രനിയോഗമാണ്. 

ആറുപതിറ്റാണ്ടിന്റെ യാത്രക്കിടയില്‍ ഭ്രമാത്മക നാടകാന്ത്യം പോലെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തിരശീലക്കുള്ളില്‍ മറഞ്ഞു. തൊഴിലാളികളുടെ പറുദീസയായ ഭാരതത്തില്‍ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിക്ക് വേരോട്ടമുണ്ടായില്ല. കാരണം തൊഴിലാളികള്‍ വെറുക്കുന്ന ജന്മി മുതലാളിമാരാണ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് നേത്യത്വത്തിലെത്തിയത്. കമ്മ്യൂണിസ്റ്റുകള്‍ ആദ്യം അധികാരത്തില്‍ എത്തിയത് കേരളത്തിലാണെങ്കിലും ഒരിക്കലും തുടര്‍ ഭരണം ലഭിച്ചിട്ടില്ല. തുടര്‍ ഭരണം ലഭിച്ച ബംഗാളിലും ത്രിപുരയിലും ചെങ്കൊടി ഉപേക്ഷിച്ചു. തൊഴിലാളികള്‍ ദാരിദ്രരേഖയ്‌ക്ക് അടിയില്‍ കിടന്നു ഊര്‍ദ്ധശ്വാസം വലിക്കുമ്പോഴും തൊഴിലാളി വര്‍ഗ്ഗ നേതാക്കാളായെത്തിയ ദരിദ്രര്‍ പോലും ദശ-ശതകോടികളുടെ മുതലാളിമാരായി മാറിയത് പ്രത്യയശാസ്ത്ര അപചയം.

കമ്മ്യൂണിസ്റ്റുകള്‍ കൊട്ടിയാഘോഷിക്കുന്ന കാര്‍ഷിക ഭൂപരിഷ്‌കരണ നിയമം യഥാര്‍ത്ഥ മണ്ണിന്റെ മക്കളായ പിന്നാക്ക-പട്ടിക  വിഭാഗങ്ങളെ ഭൂരാഹിത്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാനെ ഉപകരിച്ചുള്ളൂ. 35,000 പട്ടിക വിഭാഗ കോളനികളിലെ ദുരിതം വര്‍ണ്ണനാതീതമാണ്. മരിച്ചാല്‍ ജഡം മറവുചെയ്യാന്‍ അടുക്കള പൊളിക്കേണ്ടുന്ന വിപ്ലവം! കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലൂടെ (കെഎ എസ്സ്) സംവരണ അട്ടിമറിയും ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണ നിയമവും, നവോത്ഥാന വിഭാഗങ്ങളെ ദ്രോഹിക്കുന്നതിനുവേണ്ടിയുള്ളതാണ്. പ്രളയാനന്തര കേരളം പ്രതിസന്ധികളുടെ നടുവില്‍ പകച്ചുനില്‍ക്കുമ്പോള്‍ സര്‍ക്കാരിനും കിട്ടിയ ഒരു കച്ചിത്തുരുമ്പാണ് സുപ്രീംകോടതിയുടെ ശബരിമല യുവതീപ്രവേശന ഉത്തരവ്. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും എത്രയോ വിധികളാണ് നടപ്പാക്കാതെ സര്‍ക്കാരിന്റെ ശീതീകരണികളില്‍ ഉറഞ്ഞുകിടക്കുന്നത്? കൂടാതെ പരപുരുഷ സ്ത്രീ ബന്ധങ്ങളേയും, സ്വവര്‍ഗ്ഗ വിവാഹങ്ങളേയും സാധൂകരിക്കുന്ന വിധികളും ലിവിംഗ് ടുഗതറിന് (യുവതി യുവാക്കള്‍ക്ക് വിവാഹം കഴിക്കാതെ ഭാര്യാ ഭര്‍ത്താക്കന്മാരായി ഒരുമിച്ച് ജീവിക്കുന്നത്)നിയമസാധുത നല്‍കിക്കൊണ്ടുള്ള വിധിയും ശബരിമല വിധിയോടൊപ്പമാണ് വന്നത്. ഇവയൊന്നും നടപ്പിലാക്കാതെ, ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരം ലംഘിച്ച് വിധി നടപ്പാക്കാനുള്ള തിടുക്കവും ധാര്‍ഷ്ട്യവുമാണ് ഇന്നത്തെ പ്രതിസന്ധിക്ക് നിദാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.