ന്യൂദല്‍ഹി : ദല്‍ഹി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ചാടി അത്മഹത്യ ചെയ്തു. പ്രേം ഭല്ലയാണ്(22) പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ പത്താംനിലയില്‍ നിന്ന് ചാടിമരിച്ചത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. അപകടം നടന്ന് പെട്ടന്നുതന്നെ ഭല്ലയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വിഷാദ രോഗത്തെ തുടര്‍ന്ന് ഗുരു ടെഗ് ബഹാദുര്‍ ആശുപത്രിയില്‍ കഴിഞ്ഞ ഒരു മാസത്തോളമായി ഇയാള്‍ ചികിത്സയില്‍ ആയിരുന്നെന്ന് എസിപി അനില്‍ മിത്തല്‍ അറിയിച്ചു. ദല്‍ഹി പോലീസിന്റെ ക്രൈം, ട്രാഫിക് എന്നീ വിഭാഗത്തിലാണ് ഭല്ല ജോലി ചെയ്തിരുന്നത്.
















