Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി വരും പോകും; പക്ഷേ രാഷ്‌ട്രം സ്ഥിരത കൈവിടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2018, 01:28 am IST
in India

ന്യൂദല്‍ഹി: മോദി വരും പോകും; പക്ഷേ രാഷ്‌ട്രം അതിന്റെ  ഐക്യവും സ്ഥിരതയും ഒരിക്കലും കൈവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ സംസ്‌കാരം അമരത്വത്തോടെ തുടരുമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കീ ബാത്തി’ല്‍ മോദി പറഞ്ഞു. 2014 ഒക്‌ടോബറില്‍ തുടങ്ങിയ മന്‍ കീ ബാത്തിന്റെ 50-ാം എപ്പിസോഡാണ് പിന്നിട്ടത്. 

സമൂഹമാധ്യമങ്ങളുടെ ഈ കാലഘട്ടത്തിലും ജനങ്ങളോട് സംവദിക്കാന്‍ റേഡിയോ തെരഞ്ഞെടുത്തത് അതിന്റെ സാധ്യത തിരിച്ചറിഞ്ഞതു കൊണ്ടാണ്. 1998-ല്‍ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന കാലത്താണത് വ്യക്തമായത്. ഇന്ത്യ ആണവ പരീക്ഷണം നടത്തിയ വാര്‍ത്ത ഹിമാചലിലെ ഒരു കുഗ്രാമത്തിലിരുന്ന് താന്‍ ശ്രവിച്ചത് ഒരു ചായക്കടക്കാരന്റെ റേഡിയോയിലൂടെയാണ്. ഒറ്റപ്പെട്ടു കിടക്കുന്ന മഞ്ഞുമൂടിയ മലമുകളില്‍ ഒരു ചായവില്‍പ്പനക്കാരന്‍ ഒരു ദിവസം മുഴുവന്‍ റേഡിയോ കേട്ടുകൊണ്ടിരിക്കുന്നത് കൗതുകമുള്ളൊരു കാഴ്ചയായിരുന്നു.

അതു വീക്ഷിച്ചപ്പോഴാണ് വാര്‍ത്തയെത്തിക്കുന്നതില്‍ റേഡിയോയ്‌ക്കുള്ള സ്വാധീനം ബോധ്യപ്പെട്ടത്. കോടിക്കണക്കിന് ആളുകളെ ബന്ധിപ്പിക്കുന്ന മാധ്യമം. ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍ ജനങ്ങളോട് സംവദിക്കാന്‍ ഏറ്റവും ശക്തമായ മാധ്യമമായി റേഡിയോ തെരഞ്ഞെടുത്തത് സ്വാഭാവികമെന്നും മോദി വ്യക്തമാക്കി. 

മന്‍ കീ ബാത്തിനെ രാഷ്‌ട്രീയത്തില്‍ നിന്ന് ബോധപൂര്‍വം മാറ്റി നിര്‍ത്താറുണ്ട്. അതൊരു രാഷ്‌ട്രീയ ഉപകരണമല്ല. ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കാണ് അവിടെ പ്രാധാന്യം. അല്ലാതെ സര്‍ക്കാരിന്റേയോ തന്റെയോ നേട്ടങ്ങള്‍ ഘോഷിക്കുന്നതിനല്ല. മന്‍ കീ ബാത്തില്‍ രാഷ്‌ട്രീയം പറയില്ലെന്ന് മുമ്പേ തീരുമാനിച്ചതാണ്. സര്‍ക്കാരിനെ പുകഴ്‌ത്തില്ലെന്നതും. അതില്‍ മോദിയെന്ന പരാമര്‍ശവും വരില്ല. 

മൈക്രോഫോണിന് മുമ്പിലിരുന്ന് താന്‍ പറയുന്നത് കേള്‍ക്കാന്‍ കോടിക്കണക്കിന് ശ്രോതാക്കളുണ്ടെന്നത് ഉറപ്പെങ്കില്‍ ഒരു നേതാവിന് അതിലേറെ മറ്റെന്തു വേണം. ജനങ്ങളുടെ പ്രതീക്ഷയും അഭിലാഷവും ഓരോ എപ്പിസോഡിനു മുമ്പും കത്തുകളിലൂടെയും ഫോണ്‍വിളികളിലൂടെയും ഓണ്‍ലൈന്‍ കമന്റുകളിലൂടെയും വ്യക്തമാണ്. ആശയവിനിമയത്തിന്റെ വ്യാപ്തിയും ആഴവും പരിഗണിച്ചാല്‍ റേഡിയോയുമായി താരതമ്യം ചെയ്യാന്‍ മറ്റൊരു മാധ്യമമില്ലെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

ആദ്യ എപ്പിസോഡില്‍ ഖാദിയുടെ പ്രാധാന്യമായിരുന്നു അദ്ദേഹം എടുത്തുപറഞ്ഞത്. ഒരു ഖാദി ഉത്പന്നമെങ്കിലും ഉപയോഗിക്കാനും പാവപ്പെട്ട നെയ്‌ത്തുകാരെ സഹായിക്കാനുമായിരുന്നു ആഹ്വാനം. ദേശീയ, അന്തര്‍ദേശീയ, സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങള്‍ക്കൊപ്പം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, പരീക്ഷയുണ്ടാക്കുന്ന മാനസിക പിരിമുറുക്കം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വൈവിധ്യമാര്‍ന്ന വസ്തുതകള്‍ അദ്ദേഹം മന്‍കീ ബാത്തിലൂടെ ജനങ്ങള്‍ക്ക് മുമ്പിലെത്തിച്ചു. ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്ക്കറെയും അദ്ദേഹം പ്രസംഗത്തില്‍ അനുസ്മരിച്ചു. ഡിസംബര്‍ ആറ് അദ്ദേഹത്തിന്റെ മഹാനിര്‍വാണ ദിവസമാണ്. കോടിക്കണക്കിന് ഭാരതീയര്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അധികാരം നല്‍കിയ ബാബാ സാഹബിനെ ഞാന്‍ നമിക്കുന്നു. ജനാധിപത്യം ബാബാ സാഹബിന്റെ സ്വഭാവത്തില്‍ നിറഞ്ഞുനിന്നിരുന്നു. ഭാരതത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ പുറത്തുനിന്നും വന്നതല്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു, മോദി തുടര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു
India

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

India

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

Kerala

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

Kerala

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.