അയോധ്യ : രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച അയോധ്യയില്‍ ധര്‍മ്മസഭ സംഘടിപ്പിക്കുന്നു. രണ്ട് ലക്ഷത്തോളം ആളുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് സൂചന.
സന്യാസികളും, വിശ്വാസികളും ഉള്‍പ്പടെ ഏറ്റവും കൂടുതല്‍ ആളുകളെ രാമജന്മഭൂമിയില്‍ അണിനിരത്താനാണ് വിഎച്ച്പിയുടെ ശ്രമം. 1992നുശേഷം ആദ്യമായാണ് ഇത്രയും അധികം ആളുകള്‍ അയോധ്യയില്‍ എത്തുക.
അതേസമയം രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ശിവനേയനും ഞായറാഴ്ച റാലി നടത്തുന്നുണ്ട്. ഇതിനെ തുടര്‍ന്ന് അയോധ്യയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: