Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആകാശത്തേക്ക് വിടരുന്ന അത്ഭുതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2018, 03:36 am IST
inVaradyam

ചില കാഴ്ചകള്‍ നമ്മെ വിസ്മയത്തിന്റെ പരകോടിയിലെത്തിക്കും. അത്തരം ദൃശ്യഗരിമയുടെ അത്ഭുതവിശേഷങ്ങള്‍ വാക്കുകള്‍ക്ക് വിവരിക്കാനാവില്ല; അടയാളപ്പെടുത്താനുമാവില്ല. അനുഭവത്തിലൂടെ മനസ്സിലാവാഹിക്കണം. ജടായുമംഗലം എന്ന ചടയമംഗലത്തെ ഉത്തുംഗമായ പാറപ്പരപ്പില്‍ ആകാശത്തേക്ക് വിടരുന്നത് അങ്ങനെയൊരു ദൃശ്യഗംഭീരതയാണ്.

ത്രേതായുഗത്തില്‍, മര്യാദാപുരുഷോത്തമനായ ശ്രീരാമദേവന്റെ ധര്‍മ്മായനങ്ങളുടെ കഠിനപഥങ്ങള്‍ക്കിടെ രാവണന്റെ സീതാപഹരണത്തെ ചെറുത്ത് സ്വയം സമര്‍പ്പിച്ച പക്ഷിരാജനായ ജടായുവിന്റെ മഹാത്യാഗത്തിന്റെ തിരുശേഷിപ്പായി ഭാരതീയമനസ്സുകളില്‍ ഇടംകൊണ്ട പ്രദേശം. അവിടെ ഉയര്‍ന്നതാകട്ടെ, ഇതിനകം ലോകപാരിസ്ഥിതിക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ച അതുല്യമായ പക്ഷിശില്‍പം. ശില്‍പചാതുര്യത്തിലും ആകാരബഹുലതയിലും സമാനതകളില്ലാത്ത സൗന്ദര്യത്തിന് ഗിന്നസ് റെക്കോര്‍ഡിന്റെ നാള്‍വഴിയില്‍ മുദ്രിതമായ, പടിഞ്ഞാറന്‍ കടലിലേക്ക് മിഴി തുറക്കുന്ന കരവിരുതിന്റെ അത്യുദാത്തത.

അമ്പരപ്പിക്കുന്ന തലയെടുപ്പ് 

അനന്തപുരിയില്‍നിന്ന് അന്‍പത് കിലോമീറ്റര്‍ വടക്കും, കൊല്ലം നഗരത്തിന് മുപ്പത്തിയെട്ട് കിലോമീറ്റര്‍ കിഴക്കുമായി എംസി റോഡില്‍ ചടയമംഗലം ജങ്ഷന് സമീപമാണ് ജടായുപ്പാറയുടെ കിടപ്പ്. അകലെനിന്നുതന്നെ സന്ദര്‍ശകന്റെ ദൃശ്യപഥത്തിലെത്തും പാറസമുച്ചയത്തിന്റെ അമ്പരപ്പിക്കുന്ന തലയെടുപ്പ്. റോഡരികിലുള്ള ദിശാസൂചികയും കടന്ന് അന്താരാഷ്‌ട്ര നിലവാരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള പാതയിലൂടെ അല്‍പം മുന്നോട്ട് ചെന്നാല്‍ ജടായു എര്‍ത്ത് സെന്ററിന്റെ പ്രവേശനകവാടമായി. പ്രവേശനം ഓണ്‍ലൈന്‍ ടിക്കറ്റിലൂടെ മാത്രം. പുറംഗേറ്റിലെ പരിശോധനകള്‍ കഴിഞ്ഞ് അകത്തേക്ക് എത്തുന്നവര്‍ക്ക് ആദ്യവരവേല്‍പ് നല്‍കാന്‍ എന്നവണ്ണം പാതയുടെ ഇരുവശങ്ങളിലുമായി നിരയൊപ്പിച്ച് ചിട്ടപ്പെടുത്തിയ ഓയില്‍പാം ചെടികള്‍. പാതയില്‍നിന്നും വലതുതിരിഞ്ഞാല്‍ ലളിതമായ രൂപഘടനകളാല്‍ നിര്‍മ്മിതമായ വിശാലമായ ഹാളിലെത്താം.

ഹാളില്‍ സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകളില്‍ കര്‍ശനമായ സുരക്ഷാപരിശോധനയ്‌ക്കു ശേഷം യാത്രികരെ കേബിള്‍കാര്‍യാത്രയ്‌ക്ക് തയ്യാറാക്കി പ്ലാറ്റ്‌ഫോമില്‍ എത്തിക്കും. സമുദ്രനിരപ്പില്‍ നിന്നും ആയിരമടിയിലേറെ ഉയരമുള്ള പാറയുടെ നിറുകയിലേക്ക് സഞ്ചരിക്കാന്‍ എട്ട് കേബിള്‍കാറുകള്‍ ഉള്‍പ്പെടുന്ന ശൃംഖലയാണ് രൂപപ്പെടുത്തിയിട്ടുള്ളത്.  ഒരു കാറില്‍ പരമാവധി എട്ട് പേര്‍ക്കാണ് യാത്രാസൗകര്യം. പാറയില്‍ ഉറപ്പിച്ച കോണ്‍ക്രീറ്റ് തൂണുകളില്‍ ബന്ധിപ്പിച്ചിരിക്കുന്ന കേബിളുകളില്‍ തൂങ്ങിയാടിയുള്ള ആകാശയാനയാത്ര നല്‍കുന്ന ദൃശ്യാനുഭവം ഒരേസമയം വിഭ്രാമകവും അനുഭൂതിദായകവുമാണ്.

യാത്രയുടെ ആദ്യഘട്ടം അവസാനിക്കുന്നത് മുകളിലെ പാറപ്പരപ്പില്‍ സംവിധാനം ചെയ്തിട്ടുള്ള പ്ലാറ്റ് ഫോമിലാണ്. പുറത്തേക്ക് കാല്‍വയ്‌ക്കുന്ന യാത്രികന്റെ മുന്നില്‍ പക്ഷിശില്‍പത്തിന്റെ അത്ഭുതാകാരം ഇരുനൂറടി നീളത്തിലും എഴുപതടി ഉയരത്തിലും നീണ്ടുനിവര്‍ന്നുയര്‍ന്ന മട്ടില്‍; ചിറകറ്റ പക്ഷിയുടെ തല ഉയര്‍ത്തി കൊക്ക് പിളര്‍ന്നുള്ള കിടപ്പ്. പല ദിക്കുകളില്‍ നിന്നും പല നോട്ടങ്ങള്‍ വേണം ഒന്നളന്നെടുക്കാന്‍.

അകം തണുപ്പിക്കുന്ന കാഴ്ചകള്‍

ശില്‍പത്തിന്റെ വടക്കുഭാഗത്തായി പച്ചച്ച പ്രകൃതിയുടെ തുറസ്സിലേക്ക് നോട്ടമെത്തിക്കാന്‍ പാകത്തില്‍ തയ്യാറാക്കപ്പെട്ട അര്‍ധവൃത്താകൃതിയിലുള്ള ഗാലറിയുടെ അതിരുകളില്‍ കട്ടി ഗ്ലാസ് മറകള്‍ സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തിയിരിക്കുന്നു. പ്രകൃതിഭംഗി മുഴുവന്‍ ആസ്വദിക്കത്തക്ക രീതിയിലാണ് ഗാലറിയുടെ സംവിധാനം. കൊതിപ്പിക്കുന്ന കാഴ്ചകളുടെ പുറംവട്ടങ്ങളിലേക്ക് കണ്ണയയ്‌ക്കുകയേ വേണ്ടൂ. പ്രകൃതിയുടെ വശ്യചാരുതയാല്‍ നിര്‍ന്നിമേഷമാക്കപ്പെടുന്ന സന്ദര്‍ശക മനസ്സിനുമേല്‍ ആകാശത്തിന്റെ അപാരതമാത്രം. കിഴക്കന്‍ മലനിരകളില്‍ മേഘത്തിന്റെ അടരുകള്‍. പച്ചപ്പുതപ്പാണ് താഴ്‌വാരങ്ങള്‍. കണ്ണോട്ടമെത്തുന്നിടത്തെല്ലാം ജൈവപ്രകൃതിയുടെ ധാരാളിത്തം.

മനം തണുപ്പിക്കുന്ന കാഴ്ചകള്‍ക്കിടയില്‍ അലോസരമായ, അകം പൊള്ളിക്കുന്ന ചില അടയാളങ്ങളും കണ്ണില്‍പ്പെട്ടു. മുച്ചൂടും പൊട്ടിച്ചുതീര്‍ത്ത കരിങ്കല്‍ മലകള്‍. പ്രകൃതിയുടെ മാറിലെ ഉണങ്ങാത്ത മുറിവുകള്‍.

 പക്ഷിശില്‍പത്തിന്റെ സ്ഥൂലാകാരത്തിനുള്ളില്‍ തയ്യാറായി വരുന്നത് അതിവിപുലമായൊരു തീയറ്റര്‍ സംവിധാനമാണ്. പണിപൂര്‍ത്തിയാകുമ്പോള്‍ രാമായണകഥ ആനിമേഷന്‍ സങ്കേതത്തിലൂടെ ആസ്വാദ്യകരമായി സന്ദര്‍ശകരിലെത്തും. അത്യാധുനിക സാങ്കേതികത്തികവില്‍ ജടായു-രാവണ യുദ്ധം പുനഃസൃഷ്ടിക്കപ്പെടും. ഒരേസമയം 32 പേര്‍ക്ക് ഈ വിസ്മയക്കാഴ്ച കാണാനാവും. ശില്‍പത്തിന്റെ ഇരു കണ്ണിലൂടെയും പ്രകൃതിയെ വീക്ഷിക്കാനുള്ള അസുലഭാവസരം കാഴ്ചക്കാരന് കൈവരും.

ജനസൗഹൃദം ജടായു പ്രൊജക്ട്

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി നിരവധി വിനോദ സാധ്യതകളാണ് എര്‍ത്ത് സെന്റര്‍ നല്‍കുന്നത്. മലകയറ്റവും പ്രകൃതിദത്ത വനത്തിലൂടെയുള്ള സഞ്ചാരവും റൈഫിള്‍ ഷൂട്ടിങും അമ്പെയ്‌ത്തുമെല്ലാം അവയില്‍ ചിലതുമാത്രം. ഇരുപതോളം സാഹസികവിനോദങ്ങളാണ് പട്ടികയില്‍.

ജടായു പ്രകൃതി ഉദ്യാനം പരിസ്ഥിതി സൗഹൃദം മാത്രമല്ല, സാമൂഹ്യപ്രതിബദ്ധവുമാണെന്ന് പരിസരകാഴ്ചയില്‍ ബോധ്യമാകും. തദ്ദേശീയജനതയുടെ അതിജീവനത്തിനായി ഉപകരിക്കപ്പെടണം എന്ന കാഴ്ചപ്പാടിലാണ് ഗ്രൂപ്പ് ഫാമിങ്, ഓര്‍ഗാനിക് ഫാമിങ്, സ്‌കില്‍ ട്രെയിനിങ് അടക്കമുള്ള പ്രോജക്ടുകള്‍ ഇവിടെ രൂപംകൊള്ളുന്നത്. ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി പ്രാദേശിക വിപണിയുമുണ്ട്. മഴവെള്ള സംഭരണത്തിനായി വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഊര്‍ജ്ജ സ്വയംപര്യാപ്തതയ്‌ക്കായി സൗരോര്‍ജ ഉല്‍പാദനത്തിനുള്ള പദ്ധതിയും പരിഗണനയിലാണ്. ചുരുക്കത്തില്‍ ഇക്കോടൂറിസം എങ്ങനെ ജനസൗഹൃദപരമാകണമെന്നതിന്റെ മികച്ച മാതൃകയാണ് ജടായു പ്രോജക്ട്.

ഇവിടെ ജൈവപ്രകൃതിയുടെയും മനുഷ്യപ്രകൃതിയുടെയും സമന്വയമുണ്ട്. ചിതറിയ ശിലാഖണ്ഡങ്ങള്‍ക്കിടയിലെ മണ്ണടരുകളില്‍ ചെടികളും വൃക്ഷത്തൈകളും പാകി ശിലാപരിസരങ്ങളെ ഹരിതാഭമാക്കിയിട്ടുണ്ട്. പദ്ധതിപ്രദേശത്തിന് കാനനപ്രകൃതി കൈവരാന്‍ കാലമധികം വേണ്ടിവരില്ല.

രാജീവ് അഞ്ചലിന്റെ അവധൂത മനസ്സ്

ജടായുശിലാസമുച്ചയത്തിലെ  അടുക്കളപ്പാറയില്‍ പ്രകൃതിദത്തമായ ഗുഹകളുണ്ട്. നിര്‍ദിഷ്ട സിദ്ധചികിത്സാകേന്ദ്രവും യോഗാഗ്രാമവും ഇവിടെയാണ് രൂപംകൊള്ളുന്നത്. ഇതിനോട് ചേര്‍ന്നുതന്നെ അത്യപൂര്‍വങ്ങളായ പച്ചമരുന്നുകളാല്‍ ഔഷധത്തോട്ടവുമുണ്ട്. ഇവ പൂര്‍ത്തിയാകുന്നതോടെ ജടായു ശില്‍പോദ്യാനത്തില്‍ ആരോഗ്യ ടൂറിസവും യാഥാര്‍ത്ഥ്യമാകും. ജടായു എര്‍ത്ത് സെന്ററുമായി ബന്ധപ്പെട്ട് ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ളൈയിങ് സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. പ്രധാന പാറയോടുചേര്‍ന്നുതന്നെയാണ് ആധുനികരീതിയില്‍ പണിത ഹെലിപ്പാഡ്. 

നാലുകെട്ടും കെട്ടുവള്ളങ്ങളും കഥകളിയും പുലികളിയും വനപരിസരത്തെ ചില ഏറുമാടങ്ങളുമായാല്‍ ഇക്കോ ടൂറിസമായെന്ന് ധരിക്കുകയും ധരിപ്പിക്കുകയും ചെയ്യുന്ന മഹാസംരംഭശാലികള്‍ അരങ്ങ് കയ്യടക്കുമ്പോഴാണ് രാജീവ് അഞ്ചല്‍ എന്ന അവധൂതമനസ്സുള്ള പെരുന്തച്ചന്‍ ലോകം ഉറ്റുനോക്കുന്ന പ്രകൃതി സൗഹൃദസംരംഭം ജടായുമംഗലത്തെ ആശ്രമശാന്തിയില്‍ യാഥാര്‍ത്ഥ്യമാക്കിയത്. മുപ്പതുകൊല്ലത്തേക്ക് ഒരു തരിശുപാറ പാട്ടവ്യവസ്ഥയില്‍ ഈ സംരംഭകത്വത്തിന് കൈമാറിയതുമാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ‘നല്ല പങ്ക്’. 

കൈമുതലായി ഇച്ഛാശക്തിയും ഗുരുകടാക്ഷത്തിന്റെ കനിവുമായി രാജീവ് അഞ്ചല്‍ ഈ മഹാസംരംഭത്തിന് ഒരുങ്ങുമ്പോള്‍ പൂക്കള്‍ വിതറിയ പാതകളായിരുന്നില്ല മുന്നില്‍. മഹാസംരംഭങ്ങള്‍ ഈ കലാകാരന് പുതിയ കാര്യമല്ല. അതൊരു നിയോഗമായിരുന്നു. അനാദി തൊട്ട് ധ്യാനത്തിലായിരുന്ന ഒരു മഹാശിലയെ ഉണര്‍ത്തി, പ്രകൃതിയുടെ ജൈവതാളങ്ങള്‍ വിലയിച്ചുചേര്‍ത്ത് ജടായുവിന് ഉടല്‍രൂപം നല്‍കിയ പ്രകൃതിയുടെ ഉപാസകനായി വേണം അദ്ദേഹത്തെ കാണാന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

Kerala

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.