Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിട പറഞ്ഞത് ആദ്ധ്യാത്മിക മേഖലയിലെ നിറസാന്നിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 10:18 pm IST
in Kannur

കണ്ണൂര്‍: സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതിയുടെ മരണത്തിലൂടെ കണ്ണൂരിന് നഷ്ടമായത് ആദ്ധ്യാത്മിക മേഖലയിലെ നിറസാന്നിധ്യം. തിരുവനന്തപുരത്ത് ജനിച്ച് 1990 ല്‍ ചിന്‍മയാ മിഷന്‍ ആചാര്യയായി കണ്ണൂരിലെത്തിയ സ്വാമിനിക്ക് എല്ലാം കണ്ണൂരായിരുന്നു. കേരളത്തിനകത്തും പുറത്തും ഗീതാ ക്ലാസ്സുകളുമായി യാത്ര ചെയ്യുമ്പോഴും കണ്ണൂര്‍ ജില്ലയിലെ പരിപാടികള്‍ക്ക് എന്നും അവര്‍ പ്രാധാന്യം നല്‍കിയിരുന്നു. 2016 ല്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സമ്പൂര്‍ണ്ണ ഗീതാ പാരായണം നടത്തിയപ്പോള്‍ ശ്രോതാക്കളായി നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. ഭഗവദ്ഗീതാ ക്ലാസ്സുകള്‍, വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേകം ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍, ജയില്‍ അന്തേവാസികള്‍ക്കുള്ള ക്ലാസ്സുകള്‍ തുടങ്ങിയവയിലെല്ലാം പ്രത്യേക താല്‍പ്പര്യമെടുത്ത് സ്വാമിനി പങ്കെടുത്തിരുന്നു. 

ജന്മം കൊണ്ട് തിരുവനന്തപുരം സ്വദേശിയാണെങ്കിലും സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതിയുടെ കര്‍മ്മമണ്ഡലം കണ്ണൂരിലായിരുന്നു. കണ്ണൂരിന്റെ ഓരോ ചലനങ്ങളും അവര്‍ സസൂഷ്മം നിരീക്ഷിക്കും. സാധാരണക്കാര്‍ക്ക് ലളിതമായ ഭാഷയില്‍ ഭഗവദ്ഗീത പകര്‍ന്നു നല്‍കിയതിന്റെ അനുഭൂതി മൂന്നു പതിറ്റാണ്ടിലെത്തി നില്‍ക്കുമ്പോഴാണ് മരണം അര്‍ബുദത്തിന്റെ രൂപത്തില്‍ വന്ന് അവരെ കൂട്ടിക്കൊണ്ടുപോയത്. ബികോം പഠനം പൂര്‍ത്തിയാക്കിയ ഉടനെ സിഎ കോഴ്‌സിനു ചേര്‍ന്നെങ്കിലും അതു പൂര്‍ത്തിയാക്കും മുമ്പ് തന്നെ സ്വാമിനി ആശ്രമത്തില്‍ ചേരുകയായിരുന്നു. ശാസ്ത്രീയസംഗീതവും നൃത്തവും സ്‌കൂള്‍ കാലത്തു തന്നെ അഭ്യസിച്ചു.

കണ്ണൂരിലെത്തിയത് തന്റെ ജീവിത നിയോഗമാണെന്ന് സ്വാമിനി വിശ്വസിച്ചിരുന്നു. കണ്ണൂരിലെ ചിന്മയാമിഷന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം അവരിലൊരാളായി കളിക്കാനും ചിരിക്കാനും ആവേശം പകരാനും എന്നും സ്വാമിനിയുണ്ടായിരുന്നു. നാല്‍പതിലേറെ തവണ ഹിമാലയത്തില്‍ പോയി വന്ന തനിക്ക് കണ്ണൂരിലെത്തുമ്പോഴെല്ലാം അവിടുത്ത ശാന്തതയാണ് അനുഭവപ്പെട്ടതെന്ന് സ്വാമിനി എന്നും പറയാറുണ്ടായിരുന്നു.

 തനിക്ക് ബാധിച്ച അസുഖം കാന്‍സറാണെന്ന് സ്ഥിരീകരിച്ചപ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ നേരിടാന്‍ തന്നെ സ്വാമിനി തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുമ്പോള്‍ കണ്ണൂര്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സ്വാമിനി മൂന്നുമാസം മുമ്പ് ഇവിടെയെത്തിയിരുന്നു. ആളുകളെ അനുഗ്രഹിക്കുന്ന സ്വാമിനിയല്ല, അവരെ പഠിപ്പിക്കുന്ന സ്വാമിനിയായി അറിയാനാണ് തനിക്കിഷ്ടമെന്ന് അവര്‍ പറയാറുണ്ടായിരുന്നു. 

ചിന്മയാമിഷന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴും ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുമായി സ്വാമിനി ഹൃദ്യമായ ബന്ധം നിലനിര്‍ത്തിയിരുന്നു. സ്വാമിനിയുടെ ഗീതാ പ്രഭാഷണത്തിന്റെ ശ്രോതാക്കളായി സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ളവര്‍ എത്തിയിരുന്നു. കണ്ണൂര്‍ പയ്യാമ്പലം ശ്മശാനവുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോള്‍ വിവിധ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് കലക്‌ട്രേറ്റിന് മുന്നില്‍ നടത്തിയ സമര വേദിയിലും സ്വാമിനി എത്തിച്ചേര്‍ന്നിരുന്നു. ആള്‍ക്കൂട്ടത്തിലൊരാളായി കണ്ണൂരിന്റെ എല്ലാവിധ പ്രശ്‌നങ്ങളിലും എത്തിച്ചേര്‍ന്നിരുന്ന സ്വാമിനിയുടെ വിയോഗം കണ്ണൂരിന് വലിയ നഷ്ടം തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

Kerala

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

Kerala

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പുതിയ വാര്‍ത്തകള്‍

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.