Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മധു ഉറങ്ങാതിരിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 03:22 am IST
inVicharam

”നിന്റെ കണ്ണീര്‍ എന്നെ പൊള്ളിക്കുന്നുണ്ട്്

അതിന്നാഴങ്ങളിലെ ദൈന്യത കാണുന്നുണ്ട്

എന്നിട്ടും എനിക്കൊന്നും ചെയ്യാനാവുന്നില്ല

അതാണിന്നെന്റെ പിടച്ചില്‍ സഹോദരാ”

പാവപ്പെട്ടവന്റെ പേരില്‍ കണ്ണീര്‍ വാര്‍ക്കാന്‍ എളുപ്പമാണ്. അത് മറ്റുള്ളവരിലേയ്‌ക്ക് പകര്‍ന്നു കൊടുക്കാന്‍ അതിലേറെ എളുപ്പവും. എന്നാല്‍ അത്തരക്കാരെ സാമൂഹികമായും സാമ്പത്തികമായും ഉയര്‍ത്തിക്കൊണ്ടുവരികയെന്നത് അത്ര എളുപ്പമല്ല. പ്രകടിപ്പിക്കല്‍ പോലെയല്ല ഏറ്റെടുത്ത് നടപ്പാക്കുന്നത്. അത് ഇത്തിരി കഷ്ടപ്പാടും ബുദ്ധിമുട്ടും സഹനവും നിറഞ്ഞതാണ്. ഇവിടെ അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവും ആ സഹോദരന്റെ പശ്ചാത്തലവും നമ്മുടെയൊക്കെ അന്തരംഗങ്ങളില്‍ കടുത്ത നീറ്റലായി തിണര്‍ത്ത് കിടപ്പുണ്ട്. 

മധു കൊല്ലപ്പെട്ട ഉടനെ വല്ലാത്തൊരു കണ്ണീര്‍മഴയില്‍ കുതിര്‍ന്നവരാണ് നമ്മള്‍. ദൈവത്തിന്റെ സ്വന്തം നാട്ടുകാരെന്ന പൊങ്ങച്ചത്തിന്റെ  മുഖത്തേറ്റ കനത്ത പ്രഹരമായിരുന്നു അത്. ആ വേദന ഇപ്പോഴും പതുക്കെ തല നീട്ടി വരുന്നുണ്ട്. അന്ന് മധുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ആരുടെ ആഹ്വാനമില്ലാതിരുന്നിട്ടും നാലുപാടു നിന്നും ആളുകളെത്തി.

പോകപ്പോകെ എല്ലാത്തിന്റെയും ശക്തി കുറഞ്ഞു. മറവിയുടെ മാറാപ്പിലേക്ക് അങ്ങനെ മധുവും ഒരു ചെറിയ ഭാണ്ഡമായി വീണു. മധുവിനെ വകവരുത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ കൊടുക്കാന്‍ ബാധ്യതപ്പെട്ട ഒരു സംവിധാനം നമുക്കുണ്ട്. തല്‍ക്കാലം അതിനെ സര്‍ക്കാര്‍ എന്നുവിളിക്കുക. അവര്‍ പക്ഷേ, പ്രതികളുടെ ഒത്താശക്കാരായി മാറുന്ന കാഴ്ചയാണുള്ളത്.

കൊലപാതകത്തിലേക്കു വെളിച്ചം വീശാന്‍ ഗൂഢാലോചനയുള്‍പ്പെടെയുള്ള സംഗതികള്‍ തലനാരിഴ കീറി പരിശോധിക്കേണ്ടതുണ്ട്. വൈകാരിക താല്‍പ്പര്യങ്ങള്‍ കോടതിക്ക് പരിശോധിക്കേണ്ടതില്ല. അവര്‍ക്കു മുമ്പില്‍ തെളിവാണ് ആവശ്യം. അതിന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണം. ഏതെങ്കിലും ഒരഭിഭാഷകന്‍ കേസ് വാദിച്ചാല്‍ പോര. അതിന് പ്രത്യേക പ്രോസിക്യൂട്ടര്‍ വേണം. അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണം. ഓഫീസ് വേണം. നല്ല ഫീസ് കൊടുക്കണം. അതിനൊന്നും സംഗതിവശാല്‍ സര്‍ക്കാര്‍ തയ്യാറല്ല. കാരണമെന്താവും? മധു ഈ സമൂഹത്തില്‍ ഒരവശ്യഘടകമായി അവര്‍ കാണുന്നില്ല. അലഞ്ഞു നടന്നവന്‍, ആര്‍ക്കും വേണ്ടാത്തവന്‍, ഓടിച്ചുവിട്ടാലും തല്ലിക്കൊന്നാലും ആര്‍ക്കെന്തു ചേതം? ഇയൊരു നിലപാടാണ്, മനുഷ്യമുഖമുണ്ടെന്ന് അഹങ്കരിച്ചു നടക്കുന്ന ഇടതു സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

അടിസ്ഥാന വര്‍ഗത്തിന്റെ ആശയാഭിലാഷങ്ങളുടെ മേല്‍ തിളച്ച വെള്ളം കോരിയൊഴിക്കുന്ന അനുഭവങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. ലഘുലേഖകളിലും പ്രസംഗത്തിലും പാവങ്ങള്‍ക്കും ദുര്‍ബലര്‍ക്കുവേണ്ടി കണ്ണാരൊഴുക്കുന്നവര്‍ തരംകിട്ടുമ്പോഴൊക്കെ അത്തരക്കാരെ പുറംകാല്‍ കൊണ്ട് തൊഴിച്ചെറിഞ്ഞിട്ടേയുള്ളൂ. ഓട്ടോറിക്ഷയോടിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കവെ കണ്ണൂരിലെ ചന്ദ്രലേഖയെ അടിച്ചു വശംകെടുത്തിയ പാര്‍ട്ടിയുടെ നേതാക്കള്‍ ഭരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

ദുര്‍ബലരേയും പിന്നാക്ക വിഭാഗങ്ങളെയും പാര്‍ട്ടിക്ക് കൊടി പിടിക്കാനും തല്ലുകൊള്ളാനും തള്ളിവിടുമ്പോള്‍ ആകാശത്തോളം പ്രതീക്ഷ നല്‍കുന്നതാണല്ലോ നടപ്പുരീതി. അടികൊണ്ട് നേടിയ സൗഭാഗ്യം വെട്ടിവിഴുങ്ങാന്‍ തല്‍പര കക്ഷികള്‍ കണ്ണുചിമ്മാതെ കാത്തിരിപ്പാണല്ലോ. നിലവില്‍ സര്‍ക്കാര്‍ കേസ് വാദിക്കുന്ന അഭിഭാഷകന്‍ തന്നെ മധു കൊലപാതക കേസിലും മതിയെന്ന് വാശിപിടിക്കുന്ന സര്‍ക്കാര്‍ അത്തരക്കാര്‍ കൂടി അടയ്‌ക്കുന്ന നികുതി പണം കൊണ്ടാണ് ധൂര്‍ത്തടിക്കുന്നതെന്ന് അറിയാതെ പോകരുത്.

സമൂഹത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് വരാന്‍ വെമ്പല്‍ കൊള്ളുന്നവരെ അടിച്ച് പതംവരുത്താന്‍ ഒത്താശ ചെയ്യുന്ന സമീപനം ഈ സര്‍ക്കാര്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നു വ്യക്തമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിവേണം മധുവിന്റെ കൊലയാളികളെ രക്ഷപ്പെടുത്താനുള്ള തന്ത്രത്തെ കാണാന്‍. അക്രമികളെ തലനാരിഴയ്‌ക്ക് പോലും പോറലേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശം കൊടുക്കുന്നതിലൂടെ ഈ സര്‍ക്കാര്‍ മറ്റെന്താണ് പറയുന്നത്. മധുവിനെ തല്ലിക്കൊന്ന് ആര്‍ത്തുവിളിച്ചവരേക്കാള്‍ നികൃഷ്ടന്മാരായി സര്‍ക്കാര്‍ സംവിധാനം മാറുമ്പോള്‍ പറയൂ, നാം ദൈവത്തിന്റെ നാട്ടുകാരാണോ ?  ജീവിതത്തിന്റെ പിന്നാമ്പുറത്ത് നിന്ന് വല്ലതും കിട്ടിയാല്‍ അതുകൊണ്ടുപോയി ജീവിച്ചോ എന്നല്ലേ ഇതുവഴി സര്‍ക്കാര്‍ അവരോട് പറയുന്നത്? 

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ നിഷേധികളായ സ്ത്രീ ജനങ്ങളെ ആനയും അമ്പാരിയുമായി പതിനെട്ടാംപടി ചവിട്ടിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ കാണിക്കുന്ന ഈ ധാര്‍ഷ്ട്യം അനുവദിച്ചുകൊടുക്കാനാവുമോ? ഒരു നേരം വയറുനിറയെ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കൊണ്ട് ഇത്തിരിയെന്തോ മോഷ്ടിച്ചതിന് തല്ലിക്കൊന്ന ആ മധുവിന്റെ ആത്മാവ് നാമോരോരുത്തരുടെയും ഉമ്മറത്ത് വന്ന് ദയനീയമായി കൈനീട്ടുന്നില്ലേ?

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ‘ച്ചിരി വെള്ളം തര്വോ’ എന്ന കരച്ചില്‍ കേള്‍ക്കുന്നില്ലേ? ഇനി അത്തരം നിര്‍ഭാഗ്യസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധിക്കേണ്ട സര്‍ക്കാര്‍ അക്രമികള്‍ക്ക് ഊര്‍ജം നല്‍കാനല്ലേ ശ്രമിക്കുന്നത് ? കൂടുതല്‍ കൂടുതല്‍ മധുമാരെ കാലപുരിക്കയയ്‌ക്കാന്‍ ആളും അര്‍ഥവും നല്‍കുന്ന നീച സംവിധാനത്തിനും പേര് സര്‍ക്കാര്‍ എന്ന്! ഈ വിഴുപ്പുഭാണ്ഡം വലിച്ചെറിയാന്‍ ജനാധിപത്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നിടത്താണ് ജനാധിപത്യം ശരിക്കും വിജയിക്കുന്നത്. അതിനുള്ള കരുത്തും കരളുറപ്പുമായി മധു നമ്മുടെ ഉള്ളില്‍ എന്നുമെന്നും ഉറങ്ങാതിരിക്കട്ടെ. അഥവാ ഉറങ്ങിപ്പോയാല്‍ തട്ടിയുണര്‍ത്താന്‍ ധാര്‍മികതയുടെ സഹസ്രഹസ്തങ്ങള്‍ തൊഴുതുണരട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)
India

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

India

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

India

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

India

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.