ശബരിമല: കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞുവെന്ന വിഷയത്തില്‍ വിശദീകരണവുമായി പോലീസ്. കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്ന് പമ്പ സ്പെഷ്യല്‍ ഓഫീസര്‍ എസ്.ഹരിശങ്കര്‍ വ്യക്തമാക്കി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള മന്ത്രിയുടെ വാഹനം കടന്ന് പോയതിന് ശേഷമാണ് എറണാകുളം രജിസ്ട്രേഷനിലുള്ള മറ്റൊരു വാഹനം തടഞ്ഞത്. നേരത്തെ നാമജപവുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലുള്ള വ്യക്തി ഈ വാഹനത്തിലുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വാഹനം തടഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ ആരും വാഹനത്തിലുണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ മന്ത്രിയെ ബോധ്യപ്പെടുത്തിയെന്നും ഹരിശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: