പമ്പ: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയ എസ്പി യതീഷ് ചന്ദ്രയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ആവശ്യപ്പെട്ടു. എസ്പിയുടെ മോശം പെരുമാറ്റത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കും.
പിണറായിയുടെ ധാര്‍ഷ്ട്യമാണ് എസ്പി കാട്ടുന്നത്. പിണറായിയുടെ പ്രേതം കയറിയ പോലെയാണ് ഇയാള്‍ പെരുമാറുന്നത്. കറുത്ത കണ്ണട വച്ച് ധിക്കാരപരമായാണ് മന്ത്രിയോട് പെരുമാറിയത്. വര്‍ണ്ണവിവേചനമാണ് യതീഷ് ചന്ദ്ര കാണിക്കുന്നതെന്ന് വേണം മനസിലാക്കാന്‍. എസ്പിക്ക് കറുത്ത ആളുകളോട് പുച്ഛമാണ്. കഴിഞ്ഞദിവസം രമേശ് ചെന്നിത്തലയ്ക്ക് മുന്നില്‍ ഓഛാനിച്ച് നിന്ന് കാല് തിരുമ്മുന്നത് നമ്മള് കണ്ടതാണ്. കേന്ദ്രമന്ത്രിയോട് തട്ടിക്കയറിയ യതീഷ് ചന്ദ്ര പാവം അയ്യപ്പന്മാരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് ഊഹിക്കാനാവുമെന്നും എ എന്‍ രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: