ന്യൂദല്‍ഹി: ആര്‍എസ്എസ്സിനെ ഖാലിസ്ഥാന്‍ തീവ്രവാദികളുമായി താരതമ്യം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കോടിയേരിക്ക് സമനില തെറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ അഖണ്ഡതക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. ശബരിമല വിധി ഭക്തരുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ചുവെന്ന് നേരത്തെ രാജ്നാഥ് സിങ്ങ് പറഞ്ഞിരുന്നു.
















