പമ്പ: ശബരിമലയിലെ അസൗകര്യങ്ങള്ക്കെതിരെയും പോലീസ് രാജിനെതിരെയും 144 പ്രഖ്യാപിച്ചതിനെതിരെയും യുഡിഎഫ് നടത്തിയ പ്രതിഷേധം പമ്പയില്‍ അവസാനിപ്പിച്ചു. സന്നിധാനത്തേയ്ക്ക് ഇല്ലെന്ന അറിയിച്ച സംഘം ഗണപതി ക്ഷേത്രത്തിന് താഴെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഉപരോധം നടത്തി.
യുഡിഎഫിന്റെ ഒന്‍പത് നേതാക്കളും അമ്പതോളം പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്. നിലയ്ക്കലില്‍ വച്ച് നിരോധനാഞ്ജ ലംഘിച്ചുകൊണ്ട് യുഡിഎഫ് സംഘം കുത്തിയിരിപ്പ് സമരം നടത്തി. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാതെ പോലീസും നിലയുറപ്പിച്ചു. പിന്നീട് പമ്പയിലേക്ക് നീങ്ങിയ പ്രതിഷേധ സംഘം അവിടെ നിന്നും സന്നിധാനത്തേയ്ക്ക് പോകുമെന്നാണ് അറിയിച്ചിരുന്നു. എന്നാല്‍ പമ്പയിലെത്തിയ സംഘം സന്നിധാനത്തേയ്ക്ക് പോകാതെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ല. എന്നാല്‍ ഭക്തര്‍ക്ക് വേണ്ടി തങ്ങളുടെ പ്രതിഷേധം ഇവിടെ ഉന്നയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. നിലയ്ക്കലും പമ്പയിലും പ്രതിഷേധം നടത്തുകയും പോലീസിനും സര്‍ക്കാരിനും എതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തില്ല. ഇതിനിടെ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ പ്രതിപക്ഷ നേതാവ് പോലീസിനെ വെല്ലുവിളിക്കുന്നുമുണ്ടായിരുന്നു. ആര്‍എസ്എസിനെ മാത്രമേ നിങ്ങള്‍ അറസ്റ്റ് ചെയ്യുകയുള്ളോ എന്നും ചെന്നിത്തല ചോദിക്കുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: