സന്നിധാനം: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ഭീഷണി നോട്ടീസുമായി പോലീസ് രംഗത്ത്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ സന്നിധാനത്ത് ശരം വിളിക്കുകയോ മാധ്യമങ്ങളെ കാണുകയോ ചെയ്യരുതെന്ന് നോട്ടീസില്‍ പറയുന്നു.
പമ്പയില്‍ വച്ചാണ് നോട്ടീസ് ഭക്തര്‍ക്ക് നല്‍കുന്നത്. നോട്ടീസിലെ നിര്‍ദേശങ്ങള്‍ വായിച്ച ശേഷം പേരും, അഡ്രസും എഴുതി നോട്ടീസില്‍ ഒപ്പു വച്ച് പോലീസിന് തിരികെ ഏല്‍പ്പിക്കണം. എന്നാല്‍ മാത്രമെ ഭക്തരെ മല ചവിട്ടാന്‍ അനുവദിക്കുകയുള്ളൂ. ആറ് മണിക്കൂറിനുള്ളില്‍ തിരികെ വരണം. കൂട്ടം കൂടാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും നോട്ടീസിലുണ്ട്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ എല്ലാ ഭക്തരും ഈ നിര്‍ദേശം പാലിക്കണം. ആറ് മണികൂറിനുള്ളില്‍ തിരികെ എത്തിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസിന്റെ നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: