റിയാദ്: മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകം സൗദി രാജകുമാരന്റെ ഉത്തരവനുസരിച്ചെന്ന് സിഐഎ. വാഷിങ്ടണ്‍ പോസ്റ്റിന്റെതാണ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിവരങ്ങള്‍ വിശദമായി പരിശോധിച്ചശേഷമാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി നിഗമനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. സൗദി രാജകുമാരന്റെ സഹോദരന് ഖഷോഗിയുമായി നടത്തിയ ഒരു ഫോണ്‍സംഭാഷണവും അതിലുള്‍പ്പെടും.
സൗദി കോണ്‍സുലേറ്റില്‍ പോയി രേഖകള്‍ നേരിട്ട് വാങ്ങാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരന് ഖഷോഗിയോട് പറഞ്ഞതായാണ് രേഖകള്‍. അമേരിക്കയിലെ സൗദി അംബാസിഡര്‍ കൂടിയാണ് രാജകുമാരന്റെ സഹോദരന് ഖാലിദ് ബിന്‍ സല്മാന്.
വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് നിഷേധിച്ച് ഖാലിദ് ബിന്‍ സല്മാന് ട്വീറ്റുചെയ്തു. താന്‍ ഖഷോഗിയുമായി സന്ദേശം കൈമാറിയത് ഒരുവര്‍ഷം മുന്പാണെന്ന് അതല്ലെങ്കില്‍ തെളിവുകള്‍ പുറത്തുവിടാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് ട്വീറ്റ്.
അമേരിക്കയിലെ സൗദി എംബസി വക്താവും റിപ്പോര്‍ട്ട് നിഷേധിച്ചു. ഖഷോഗി കൊല്ലപ്പെട്ടശേഷം സൗദി എംബസിയില്‍ നിന്ന് രാജകുമാരന്റെ അടുത്ത സഹായിയ്ക്ക് വിവരം കൈമാറിയ ഫോണ്‍കോളും സിഐഎ പരിശോധിച്ചു എന്നാണ് റിപ്പോര്‍ട്ട്. മാധ്യമ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ സിഐഎ വൃത്തങ്ങളും തയ്യാറായിട്ടില്ല.
ഇസ്താംബുളിലെ സൗദി എംബസിയില്‍ നിന്ന് അപ്രത്യക്ഷനായ ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല കൊലക്കുറ്റത്തിന് 11 പേരാണ് സൗദിയില്‍ കസ്റ്റഡിയിലുള്ളത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 5 പേര്‍ക്ക് പരമാവധി ശിക്ഷ നല്‍കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: