ന്യൂദല്‍ഹി: ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കുറിച്ച് വ്യാജപ്രചരണം നടത്തിയ 89 വെബ് സൈറ്റുകള്‍ക്കെതിരെ കേസെടുത്തു. നാഷണല്‍ ഹെല്‍ത്ത് ഏജന്‍സി, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്കീമും നടത്തിയ അന്വേഷണത്തിലാണ് സൈറ്റുകളില്‍ വ്യാജപ്രചരണം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇത്തരം സൈറ്റുകള്‍ക്കെതിരെയും ഉടമസ്ഥര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.
സൈറ്റുകളില്‍ പദ്ധതിയെക്കുറിച്ച് വ്യാജമായ വിവരങ്ങളാണ് നല്‍കിയിരുന്നത്. രോഗികള്‍ക്ക് ലഭ്യമാകേണ്ട സൗകര്യങ്ങളുടെ വിവരങ്ങളും, പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന ആശുപത്രികളുടെ വിവരങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയുഷ്മാന്‍ മിത്ര ഒരു ഏജന്‍സിക്കും വാടകയ്ക്ക് നല്‍കിയിട്ടില്ല, നിലവിലുള്ള ജീവനക്കാരില്‍ ശരിയായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട് മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ വി.കെ.തിവാരി വ്യക്തമാക്കി.
ഈ വെബ്സൈറ്റുകള്‍ ആരോഗ്യ പദ്ധതികള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചത്. രോഗബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി ഗുണഭോക്താവിന് കാര്‍ഡുകള്‍ ലഭ്യമാക്കിയിരുന്നു. സ്കീം പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിന് ഫീസ് ആവശ്യമില്ല. സ്ഥിരമായ നിരീക്ഷണത്തിന് ശേഷമാണ് സൈറ്റുകള്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കും തടയിട്ടത്. തുടര്‍ന്ന് സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യക്തികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തത്’- എന്‍.എച്ച്.എ സി.ഇ.ഒ ഇന്ദുഭൂഷണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: