ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാരവരവില്‍ ഈ മാസവും ഗണ്യമായ കുറവ്. കഴിഞ്ഞവര്‍ഷം നവംബറില്‍ ലഭിച്ചതിനേക്കാള്‍ 69 ലക്ഷത്തിലേറെ രൂപയുടെ കുറവുണ്ട്. കഴിഞ്ഞ നവംബറില്‍ മൂന്നുകോടി എണ്‍പത്തിയാറ് ലക്ഷത്തില്‍ പരം രൂപയാണ് ലഭിച്ചത്. ഇത്തവണ ലഭിച്ചത് 3,17,04,983 രൂപയാണ്.
സ്വര്‍ണം, വെള്ളി വരവിലും കുറവുണ്ട്. പ്രതിമാസം ശരാശരി നാല് കിലോയോളം സ്വര്‍ണ്ണം ലഭിക്കാറുണ്ട്. ഇത്തവണ 2 കിലോ 381 ഗ്രാം 500 മില്ലിയാണ് ലഭിച്ചത്. ഒമ്പത് കിലോയോളം വെള്ളിയും ലഭിച്ചു. അതേ സമയം ശബരിമല പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി പ്രതിഷേധ കുറിപ്പുകളും ഭണ്ഡാരത്തില് നിന്ന് ലഭിച്ചു.
കഴിഞ്ഞ മാസത്തിലും ഭണ്ഡാരവരവില്‍ 75 ലക്ഷത്തോലം കുറവുണ്ടായിരുന്നു. അന്ന് ഭണ്ഡാരവരവ് കുറഞ്ഞത് പ്രളയംമൂലമാണെന്നാണ് ദേവസ്വം ന്യായീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: