Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടികളുടെ തട്ടിപ്പ്: വെള്ളൂര്‍ സഹ. ബാങ്ക് ഭരണസമിതി രാജിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2018, 03:20 am IST
in Kerala

കോട്ടയം: ജന്മഭൂമി പുറത്തു കൊണ്ടുവന്ന കോടികളുടെ  തട്ടിപ്പ് കേസില്‍ വൈക്കം വെള്ളൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി രാജിവെച്ചു. കാല്‍ നൂറ്റാണ്ടിലേറെയായി ഇടതുപക്ഷം ഭരിക്കുന്ന  സര്‍വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിടുന്നതിന് മുമ്പാണ് രാജി. വൈക്കം അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) ഓഫീസിലെ മേവെള്ളൂര്‍ യൂണിറ്റ് ഇന്‍സ്പക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് 36 കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. 

 ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യാതൊരു ഈടും സ്വീകരിക്കാതെ വായ്‌പ അനുവദിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. 

ബാങ്കില്‍ 78 കോടി രൂപയുടെ തട്ടിപ്പു നടന്നെന്ന്, കഴിഞ്ഞ മെയ് 26നാണ് ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തത്. ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ വി.പി. സജീന്ദ്രന്‍ എംഎല്‍എ ചോദ്യം ഉന്നയിച്ചിരുന്നു. വെള്ളൂര്‍ സഹകരണ ബാങ്കില്‍ വെട്ടിപ്പ് നടന്നതായും അന്വേഷണം നടക്കുന്നതായും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി പറഞ്ഞു. എന്നാല്‍ 36 കോടിയുടെ തട്ടിപ്പ് മാത്രമാണ് അന്വേഷണത്തില്‍ കണ്ടെത്താനായതെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്.

 ബിജെപി വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തായത്. സിപിഎം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗവും  എന്‍ജിഒ യൂണിയന്‍ മുന്‍സംസ്ഥാന സെക്രട്ടറിയുമായിരുന്ന യു. ചന്ദ്രശേഖരന്‍ നായര്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം ഇ.എം. കുഞ്ഞുമുഹമ്മദ്, സിപിഎം ഏരിയാ കമ്മിറ്റി അംഗം വി.എന്‍. മനോഹരന്‍, എന്‍സിപി ജില്ലാ പ്രസിഡന്റും ഖാദി ബോര്‍ഡ് അംഗവുമായ ടി.വി ബേബി എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണമുള്ളത്.

ചന്ദ്രശേഖരനും കുഞ്ഞുമുഹമ്മദും മനോഹരനും ബാങ്കിന്റെ പ്രസിഡന്റുമാരായിരുന്നു. മനോഹരന്‍ 46.49 ലക്ഷം രൂപയും, ടി.വി. ബേബി 61.38 ലക്ഷം രൂപയും, ഇ.എം. കുഞ്ഞുമുഹമ്മദ് 9.6 ലക്ഷം രൂപയും തട്ടിപ്പു നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ 2.69 കോടിരൂപയുടെ വായ്‌പയാണ് ഈടില്ലാതെ നല്‍കിയിരിക്കുന്നത്.  

തട്ടിപ്പിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ബാങ്ക് സെക്രട്ടറിയും സിപിഎം പ്രാദേശിക നേതാവുമായ എസ്. ജി. ധനഞ്ജയന്‍ 61.88 ലക്ഷവും സെക്രട്ടറിയുടെ ചാര്‍ജുള്ള സിപിഎം പ്രാദേശിക നേതാവ് എം. കെ. ഹരിദാസന്‍ 12.36 ലക്ഷവും കബളിപ്പിച്ചു. ജീവനക്കാര്‍ സ്വന്തമായി ഈടില്ലാതെ എടുത്ത വായ്‌പ 1.87 കോടി രൂപയാണ്. ക്രമക്കേടിനെ തുടര്‍ന്ന് വനിതാ ബാങ്ക് കാഷ്യറും സസ്‌പെന്‍ഷനിലാണ്. നേതാക്കളുടെ കോടികളുടെ തട്ടിപ്പ് പുറത്തു വന്നതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു.  ഭരണസമിതിയെ പിരിച്ചുവിട്ട് നടപടിയെടുത്താല്‍ പിന്നീട് ഇവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല. ഇതൊക്കെ ഒഴിവാക്കാനാണ് സിപിഎം നേതൃത്വം ഭരണസമിതിയെ രാജിവെപ്പിച്ചത്. ബാങ്കിലെ തട്ടിപ്പിനെതിരെ ഓംബുഡ്‌സ്മാനെ സമീപിക്കുമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ്് പി.ജി. ബിജുകുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.