തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍വകക്ഷിയോഗം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരും. രാവിലെ പതിനൊന്നിനാണ് സര്‍വകക്ഷി യോഗം. ഉച്ചകഴിഞ്ഞ് മൂന്നിന് തന്ത്രികുടുംബവുമായും പന്തളം കൊട്ടാരം പ്രതിനിധികളുമായും ദേവസ്വം ബോര്‍ഡുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നടതുറന്നപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ കുതന്ത്രങ്ങളും പയറ്റി. ഇത് സംസ്ഥാനമെങ്ങും അയ്യപ്പ ഭക്തരുടെ വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മണ്ഡല കാലത്ത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികളെ കയറ്റാനുള്ള മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് സര്‍വകക്ഷിയോഗവും.
സര്‍വകക്ഷിയോഗം പ്രഹസനമായി മാറാനുള്ള സാധ്യതയുമുണ്ട്. യുവതീപ്രവേശനം പാടില്ലെന്ന നിലപാട് സ്വീകരിക്കുന്ന സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുമായി സമവായം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചെങ്കിലും അനുരഞ്ജനത്തിലെത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍ സമവായത്തിലെത്താന്‍ സാധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: